ഡല്‍ഹി-എന്‍സിആറില്‍ ശക്തമായ ഭൂകമ്പം, കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി ജനങ്ങള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍-എന്‍സിആര്‍ മേഖലയില്‍ അതിശക്തമായ ഭൂകമ്പം. 4.6 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. നേപ്പാളാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന. അതേസമയം നേപ്പാളില്‍ 6.2 4.6 തീവ്രതയിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. രണ്ട് ഭൂകമ്പങ്ങളാണ് നേപ്പാളില്‍ രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെയ്‌സ്‌മോളജി ട്വീറ്റ് ചെയ്തു.
ആദ്യത്തേത് ഉച്ചയ്ക്ക് 2.25ന് 4.6 തീവ്രതയിലും, രണ്ടാമത്തേത് 2.51ന് 6.2 തീവ്രതയിലുമാണ് രേഖപ്പെടുത്തിയത്.ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും മാത്രമല്ല, ഉത്തര്‍പ്രദേശിലെ, ലഖ്‌നൗ, ഹാപൂര്‍, ആംറോഹ, ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. അതേസമയം ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി പോലീസ് രംഗത്ത് വന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ സുരക്ഷിതരെന്ന് കരുതുന്നു. ദയവായി എല്ലാവരും കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് വന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. പതറിപ്പോകാതിരിക്കാന്‍ ശ്രമിക്കണം. ലിഫ്റ്റുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കണം. അടിയന്തര സഹായങ്ങള്‍ക്ക് 112ല്‍ വിളിക്കാമെന്നും ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു. രണ്ടാമത്തെ ഭൂകമ്പത്തിന് പിന്നാലെ ആളുകള്‍ ഓഫീസുകളില്‍ നിന്നും വമ്പന്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടിയത്.












Click it and Unblock the Notifications