ദില്ലിക്കാരും നിഷേധ വോട്ട് വിനിയോഗിച്ചു
ദില്ലി: നിഷേധ വോട്ട് അഥവാ NOTA നിലവില്‍ വന്നതിനു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ചെറിയൊരു ശതമാനം വോട്ടര്‍മാരെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദില്ലി നിയമസഭാതെരഞ്ഞെടുപ്പിന്റെ കാര്യവും വ്യത്യസ്ഥമല്ല. ദില്ലിയിലും ചെറിയരു ശതമാനം വോട്ടര്‍മാര്‍ നിഷേധ വോട്ട് രേഖപ്പെടുത്തി.
പ്രൊഫഷണലുകള്‍ മുതല്‍ സാധാരണക്കാര്‍വരെ ഈ സംവിധാനം വിനിയോഗിച്ചു, എന്നാല്‍ വടക്ക്-പടിഞ്ഞാറന്‍ ദില്ലിയില്‍ നിഷേധ വോട്ടിനെപ്പറ്റി അറിയാ്തവരാണ് അധികവും. അറിയാതെ നോട്ട വിനിയോഗിച്ചവരും ഉണ്ട്.

സ്ഥാനാര്‍ത്ഥികളോട് അസംതൃപ്തിയുള്ളവര്‍ വോട്ട് ബഹിഷ്‌കരിയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാരും പോളിംഗ് ബൂത്തില്‍ എത്തുന്നുണ്ട്. നിഷേധ വോട്ട് രേഖപ്പെടുത്താനാണെന്ന് മാത്രം.
ബദര്‍പൂര്‍, ഒഖ്‌ല, ഛട്ടാര്‍പൂര്‍ എന്നിവിടങ്ങളിലെ കുറച്ച് വോട്ടര്‍മാര്‍ക്കും നിഷേധ വോട്ട് രേഖപ്പെടുത്തുന്നതിനോടായിരുന്നു താത്പര്യം.നിഷേധ വോട്ടിനെപ്പറ്റി അറിവില്ലാത്തവരായിരുന്നു ഏറെയും.












Click it and Unblock the Notifications