ദില്ലി മുസ്ലീങ്ങള്‍ക്ക് പ്രിയം ആപ്പിനോടോ...
ദില്ലി: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ മുസ്ലീം ജനവിഭാഗങ്ങളേയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയോ... അങ്ങനെ സംഭവിച്ചു കഴിഞ്ഞു എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദില്ലിയിലെ മുസ്ലീം ജനവിഭാഗം മുമ്പ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഈ നിലപാടില്‍ മാറ്റം വന്നിട്ടുണ്ടത്രെ. ആം ആദ്മി പാര്‍ട്ടിയിലാണ് ദില്ലി മുസ്ലീങ്ങള്‍ ഇപ്പോള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അംസബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച എട്ട് സീറ്റുകളില്‍ ദില്ലിയിലെ മുസ്ലീം ജനവിഭാഗത്തിന്റെ പിന്തുണ നിര്‍ണായ ഘടകമായിരുന്നു. യുവാക്കള്‍ മാത്രമല്ല, ഇപ്പോള്‍ മുതിര്‍ന്നവരും ആം ആദ്മിയെ പിന്തുക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
മാതിയ മഹലില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ഷൊയ്ബ് ഇക്ബാല്‍ ഇത്തവണയും മത്സര രംഗത്തുണ്ട്. ജെഡിയു വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും ഇത്തവണ ഷൊയ്ബ് ഇക്ബാലിന്റെ സ്ഥിതി അത്ര സുരക്ഷിതമാകില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും ബിജെപിയോട് ദില്ലി മുസ്ലീങ്ങള്‍ക്ക് തീരെ താത്പര്യമില്ല. പ്രത്യേകിച്ച് നരേന്ദ്ര മോദിയോട് എന്ന് പറയുന്നതാകും ഉചിതം. അപ്പോള്‍ ബിജെപിയും ആം ആദ്മിയും നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുമ്പോള്‍ അവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഊഹിക്കാമല്ലോ.












Click it and Unblock the Notifications