കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുമ്പ് ഒരാള്‍ ദില്ലിയില്‍ ചുമച്ചിരുന്നു... ഇന്ന് ജനങ്ങളാണ് ചുമയ്ക്കുന്നത്, കെജ്‌രിവാളിന് പരിഹാസം!!

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടര്‍ന്ന് ബിജെപി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ ദില്ലിയില്‍ ചുമച്ചിരുന്നു. ഇന്ന് ദില്ലിയിലെ മൊത്തം ജനങ്ങളാണ് ചുമയ്ക്കുന്നതെന്ന് ബിജെപി നേതാവ് പര്‍വേശ് വര്‍മ പറഞ്ഞു. ദില്ലിയിലെ മലിനീകരണം ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസം. ദില്ലിക്ക് വേണ്ടി കെജ്‌രിവാള്‍ ഒന്നും ചെയ്തിട്ടില്ലെന്നും, മലിനീകരണം മാത്രമാണ് വര്‍ധിച്ചതെന്നും വര്‍മ ആരോപിച്ചു.

1

നേരത്തെ കെജ്‌രിവാളിനെ തീവ്രവാദിയെന്ന് പര്‍വേശ് വര്‍മ വിശേഷിപ്പിച്ചിരുന്നു. വിവാദ പ്രസ്താവനയെ തുടര്‍ന്ന് വര്‍മയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് ദിവസത്തെ പ്രചാരണ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഷഹീന്‍ബാഗിലെ സമരക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന വിവാദ പ്രസ്താവനയും പര്‍വേശ് വര്‍മ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ വീണ്ടും വര്‍മ രംഗത്തെത്തിയത്.

അഞ്ച് വര്‍ഷം ദില്ലിയിലെ നട്‌വര്‍ലാല്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ നാലര വര്‍ഷവും ലെഫ്. ഗവര്‍ണര്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്നാണ് കെജ്‌രിവാള്‍ പറഞ്ഞ് കൊണ്ടിരുന്നത്. കഴിഞ്ഞ ആറ് മാസം പാകിസ്താനാണോ അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്നും വര്‍മ ചോദിച്ചു. ദില്ലിയിലെ ജനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. എന്നാല്‍ കെജ്‌രിവാള്‍ അങ്ങനെയല്ല സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും വര്‍മ ആരോപിച്ചു.

കെജ്‌രിവാള്‍ ഒരിക്കലും ദില്ലിയുടെ മകനാണെന്ന് പറയാനാവില്ല. കാരണം സ്വന്തം സംസ്ഥാനം വിട്ട് മറ്റൊരിടത്ത് മത്സരിക്കാന്‍ പോയ നേതാവാണ് അദ്ദേഹമെന്നും പര്‍വേശ് വര്‍മ പറഞ്ഞു. കെജ്‌രിവാള്‍ ദില്ലിയുടെ ഉപയോഗശൂന്യനായ മകനാണ്. ഇയാള്‍ ആവശ്യം വന്നാല്‍ ദില്ലി വിട്ട് ബംഗാളിലോ ഹരിയാനയിലോ പോകുമെന്നും വര്‍മ പറഞ്ഞു. ദില്ലിയില്‍ പരാജയപ്പെട്ട് പോകുമെന്ന ഭയത്തില്‍ ഹനുമാന്‍ കീര്‍ത്തനം പോലും കെജ്‌രിവാള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും വര്‍മ പരിഹസിച്ചു.

ദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കുംദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്‍മോഹന്‍ സിംഗ് താരപ്രചാരകന്‍, പോരാട്ടം കടുക്കും

English summary
delhi election 2020 bjp mocks kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X