കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്ക് വോട്ടിംഗ് ഉപദേശം നല്‍കി കെജ്‌രിവാള്‍., പുതിയ വിവാദം, സ്ത്രീവിരുദ്ധനെന്ന് ബിജെപി!!

Google Oneindia Malayalam News

ദില്ലി: വോട്ടിംഗ് ദിനത്തില്‍ സ്ത്രീകള്‍ക്ക് ഉപദേശം നല്‍കി പുലിവാല് പിടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദില്ലിയിലെ സ്ത്രീകള്‍ എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണം. വലിയ തോതില്‍ തന്നെ വോട്ടിംഗ് വരണം. എന്നാല്‍ വോട്ടെടുപ്പിന് വരുന്നതിന് മുമ്പ് നിങ്ങള്‍ പുരുഷന്‍മാരുമായി ചര്‍ച്ച ചെയ്യണം. ആര്‍ക്ക് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് അവര്‍ പറഞ്ഞ് തരുമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ കെജ്‌രിവാള്‍ സ്ത്രീവിരുദ്ധനാണെന്ന് തുറന്നടിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി.

1

എല്ലാവരും ദയവായി വോട്ടുചെയ്യണം. എനിക്ക് സ്ത്രീകളോട് ഒരപേക്ഷയുള്ളത്, നിങ്ങള്‍ വീടുകളിലെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് പോലെ രാജ്യത്തിന്റെയും ദില്ലിയുടെയും ഉത്തരവാദിത്തം ചുമലിലേറ്റണം. വോട്ടുചെയ്യാനായി എത്തുമ്പോള്‍ പുരുഷന്‍മാരെയും കൂടെ കൂട്ടുക. ആര്‍ക്ക് വോട്ടു ചെയ്താലാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണമുണ്ടാകുകയെന്ന് അവരോട് ചോദിക്കുന്നത് നല്ലതായിരിക്കുമെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെ സ്മൃതി ഇറാനി മറുപടിയുമായി രംഗത്തെത്തി. സ്ത്രീകള്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയില്ലാത്തവരാണെന്നാണോ നിങ്ങള്‍ കരുതുന്നത്. അവര്‍ക്ക് ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് അറിയില്ലെന്നാണോ കെജ്‌രിവാള്‍ കരുതുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു. അതേസമയം ബിജെപി ഈ വിഷയം കൂടുതല്‍ വിവാദമാക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അതേസമയം ദില്ലിയില്‍ പോളിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഉച്ചവരെ വിചാരിച്ചത്ര പോളിംഗ് ഉണ്ടായിട്ടില്ല. 12 മണിവരെ 15.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ 45 സീറ്റ് വരെ നേടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ നേരത്തെ അമിത് ഷായും ഇക്കാര്യം പറഞ്ഞിരുന്നു. ബിജെപി ദില്ലി അധ്യക്ഷനും 40ലധികം സീറ്റ് ബിജെപി നേടുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ദളിതുകളും മുസ്ലീങ്ങളും കെജ്‌രിവാളിനെ പിന്തുണയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്.

 'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം 'എഎപിയെ മലര്‍ത്തിയടിച്ച് ദില്ലിയില്‍ ഭരണം പിടിക്കും'; കണക്കുകള്‍ പുറത്ത് വിട്ട് ബിജെപി നേതൃത്വം

English summary
delhi election 2020 kejriwal says women should vote wisely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X