കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പിത് പത്രയോ അനുരാഗ് താക്കൂറോ മുഖ്യമന്ത്രിയാവുമോ? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കെജ്‌രിവാള്‍

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് അരവിന്ദ് കെജ്‌രിവാള്‍. ബിജെപിയില്‍ ഒരാള്‍ പോലും മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ളവര്‍ ഇല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ ബിജെപിക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും കെജ്‌രിവാള്‍ പരിഹസിച്ചു. ജനങ്ങള്‍ക്ക് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

1

ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമ്പിത് പത്രയെയോ അനുരാഗ് താക്കൂറിനെയോ തിരഞ്ഞെടുത്താല്‍ ജനങ്ങള്‍ എന്ത് ചെയ്യുമെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു. നേരത്തെ താക്കൂര്‍ ദില്ലിയില്‍ വര്‍ഗീയ പ്രചാരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് പ്രചാരണ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു കെജ്‌രിവാള്‍ ചോദ്യങ്ങളുന്നയിച്ചത്. ബിജെപി തിരഞ്ഞെടുപ്പില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വര്‍ഗീയമായി വേര്‍തിരിക്കാനാണ് ശ്രമിച്ചതെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

ജനങ്ങള്‍ വര്‍ഗീയമായി വേര്‍തിരിക്കപ്പെട്ടോ എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ആംആദ്മി പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ക്ക് നല്ല വിദ്യാഭ്യാസം, ചികിത്സ, ആധുനിക റോഡുകള്‍, 24 മണിക്കൂര്‍ വൈദ്യുതി എന്നിവയാണ് ആവശ്യമായിട്ടുള്ളതെന്നും കെജ്‌രിവാള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് ഷഹീന്‍ബാഗിലെ പ്രശ്‌നങ്ങള്‍ ബിജെപി അവസാനിപ്പിക്കാതിരിക്കുന്നത്. ഷഹീന്‍ബാഗ് റോഡ് ഇപ്പോഴും അടഞ്ഞ് കിടക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എന്തുകൊണ്ടാണ് അമിത് ഷാ ഷഹീന്‍ബാഗ് സമരത്തില്‍ ഇടപെടാത്തത്. റോഡുകള്‍ തടസ്സപ്പെടുത്തുന്നതില്‍ അമിത് ഷായുടെ താല്‍പര്യം എന്താണ്. എന്തിനാണ് ബിജെപി ദില്ലിയിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട്, പ്രതിഷേധത്തില്‍ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നതെന്നും കെജ്‌രിവാള്‍ ചോദിച്ചു. ദില്ലിയിലെ അനധികൃത കോളനികളുടെ കാര്യം ബിജെപി മറന്നുപോയി. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ സൗജന്യ പദ്ധതികള്‍ എഎപി വീണ്ടും അധികാരത്തിലെത്തിയാല്‍ തുടരും. ആവശ്യം വന്നാല്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മോദിയെ ജനം ആറ് മാസത്തിനുള്ളില്‍ തല്ലുമെന്ന് രാഹുല്‍... അതൊന്നും തനിക്ക് ഏല്‍ക്കില്ലെന്ന് മറുപടി!!മോദിയെ ജനം ആറ് മാസത്തിനുള്ളില്‍ തല്ലുമെന്ന് രാഹുല്‍... അതൊന്നും തനിക്ക് ഏല്‍ക്കില്ലെന്ന് മറുപടി!!

English summary
delhi election 2020 no one in bjp worthy of cm chair says kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X