കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: 20 ദിവസത്തിൽ 5000 റാലികളുമായി അങ്കത്തിനിറങ്ങാൻ ബിജെപി, പത്ത് റാലികളിൽ മോദി..

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പദ്ധതികളൊരുക്കി ബിജെപി. 20 ദിവസത്തിനുള്ളിൽ 5000 തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കാനാണ് നീക്കം. ആം ആദ്മി ദില്ലിയിൽ അധികാരം നിലനിർത്തുന്നത് തടയുന്നതിനാണ് ബിജെപിയുടെ നീക്കം. 70 നിയമസഭാ സീറ്റുകളിലേക്കായി തിരഞ്ഞെടുപ്പിൽ പ്രതിദിനം മൂന്നോ നാലോ റാലികൾ നടപ്പിലാക്കാനാണ് നീക്കം. 200 ഓളം ആളുകൾ വീതം പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കാനാണ് നീക്കം. കേന്ദ്ര നേതാക്കളുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങൾ നടത്തുന്നത്.

അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!അവസാന പോരാട്ടത്തിന് രാഹുല്‍ ഗാന്ധി... എഎപി എംഎല്‍എ കോണ്‍ഗ്രസില്‍, ദില്ലിയില്‍ പുതിയ നീക്കങ്ങള്‍!!

മുതിർന്ന ക്യാബിനറ്റ് മന്ത്രിമാരുൾപ്പെടെ 100 ബിജെപി നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ നേതാക്കളും മൂന്ന് വീതം തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തോളം റാലികളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയാണ് ബിജെപി 57 സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി എട്ടിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാൽ ന്യൂ ദില്ലി നിയമസഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.

bjp134-1579

ബിജെപി നേതാവ് കപിൽ മിശ്ര മോഡൽ ടൌണിൽ നിന്നും വിജേന്ദർ ഗുപ്ത രോഹിണിയിൽ നിന്നും മത്സരിക്കും. ഷാലിമാർ ബാഗിൽ നിന്ന് രേഖ ഗുപ്തയും ചാന്ദ്നി ചൌക്കിൽ നിന്ന് സുമൻ കുമാർ ഗുപ്തയുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 57 സ്ഥാർത്ഥികളിൽ 11 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരിൽ നാല് പേർ സ്ത്രീകളാണ്. കോൺഗ്രസ് വിട്ടെത്തിയ സഞ്ജയ് സിംഗ്, സുരേന്ദ്ര സിംഗ് ബിട്ടു എന്നിവരും ബിജെപി ടിക്കറ്റിൽ ദില്ലി തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്.

English summary
Delhi election 20202-5,000 Rallies In 20 Days: BJP's Big Plan For Delhi Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X