Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ വൈദ്യുതിയും റേഷനും, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍; ഡല്‍ഹി പിടിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകളും സൗജന്യ റേഷന്‍ കിറ്റുകളും നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. പണപ്പെരുപ്പത്തിനിടയില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ 'മെഹന്‍ഗായ് മുക്ത് യോജന' എന്ന പദ്ധതിയും പാര്‍ട്ടി അവതരിപ്പിച്ചിട്ടുണ്ട്.

എഐസിസി ഡല്‍ഹി ഇന്‍ചാര്‍ജ് ഖാസി നിസാമുദ്ദീന്‍, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് എന്നിവര്‍ക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അതിന്റെ അഞ്ച് ഉറപ്പുകള്‍ ഉടന്‍ തന്നെ നിറവേറ്റും എന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. നേരത്തേയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Delhi Election 2025

സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വെച്ച് കൊണ്ട് അധികാരത്തിലെത്തിയാല്‍ എല്ലാ സ്ത്രീകള്‍ക്കും 2,500 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ ഒരു വാഗ്ദാനം. പ്യാരി ദീദി യോജന എന്നാണ് പദ്ധതി നല്‍കിയിരിക്കുന്ന പേര്. 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന 'ജീവന്‍ രക്ഷാ യോജന' എന്ന പേരില്‍ മറ്റൊരു പദ്ധതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അധികാരത്തിലെത്തിയാല്‍ വിദ്യാസമ്പന്നരും തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും 8500 രൂപ നല്‍കും എന്നതാണ് മറ്റൊരു വാഗ്ദാനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അഞ്ചാം പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കി.

ലോകേന്ദ്ര ചൗധരിയെ തിമര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു, സുരേഷ് വതി ചൗഹാന്‍ റോഹ്താസ് നഗര്‍ സീറ്റില്‍ മത്സരിക്കും. ഒരു കാലത്ത് പാര്‍ട്ടി കോട്ടയായിരുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒറ്റ സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല 2015 ലും 2020 ലും മികച്ച വിജയം നേടി ആം ആദ്മി പാര്‍ട്ടി കേന്ദ്ര ഭരണ പ്രദേശത്ത് ഹാട്രിക് ജയമാണ് സ്വപ്‌നം കാണുന്നത്.

1998 മുതല്‍ ഡല്‍ഹിയില്‍ അധികാരത്തിന് പുറത്തുള്ള ബിജെപി ഇത്തവണ അധികാരം പിടിക്കാമെന്ന് പ്രതീക്ഷയിലാണ്. 70 അംഗ നിയമസഭയാണ് ഡല്‍ഹിയിലേത്. 2020 ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 62 എണ്ണവും നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+