Get Updates
Get notified of breaking news, exclusive insights, and must-see stories!

42000 പോലീസുകാർ, 660 ഫ്ലയിം​ഗ് സ്ക്വാഡുകൾ‌; തിരഞ്ഞെടുപ്പ് സുരക്ഷിതമാക്കാൻ പോലീസ് പ്ലാൻ

ഡൽഹി: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡൽഹിയിൽ കനത്ത സുരക്ഷ ഉറപ്പാക്കാൻ 40000 ഡൽഹി പോലീസ് ഉദ്യോ​ഗസ്ഥരേയും 220 കമ്പനി സുരക്ഷാ സേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ കുറഞ്ഞത് 42000 ഡൽഹി പോലീസുകാരും കേന്ദ്ര സായുധ സേനയുടെ 150 കമ്പനികളും 10 വ്യത്യസ്ത സംസ്ഥാനങ്ങളിലെ സായുധ സേനയിൽ നിന്നുള്ള എഴുപത് കമ്പനികളും സു​ഗമവും സുരക്ഷിതവുമായ തിര‍ഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഡൽഹിയിൽ ഉണ്ടാവും.

43 പ്രധാന, 100 ലധികം ചെറു അതിർത്തി പോസ്റ്റുക​ളിൽ കർശനമായ ജാ​ഗ്രതയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സ്റ്റാറ്റിക് സർവൈലൻസ് ടീം പതിവ് പരിശോധനകൾ നടത്തുന്നു. സംയുക്ത പട്രോളിം​ഗ് നടത്താൻ അയൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിനായി ​ ഡ്രോണുകൾ ഉപയോ​ഗിക്കും.

election

" എല്ലാ ഡൽഹി പോലീസുകാരും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ്. തിര‍ഞ്ഞെടുപ്പിന് മുൻപുള്ള ക്രമീകരണങ്ങൾ ഇതികം തയ്യാറാക്കിയിട്ടുണ്ട് " സ്പെഷ്യൽ സി പി (ക്രൈം) ഇലക്ഷൻ സെല്ലിൻ്റെ ചുമതലയുള്ള ദേവേഷ് ചന്ദ്ര ശ്രീവാസ്തവ ഒരുക്കങ്ങളുടെ രൂപരേഖ പറഞ്ഞു.

മയക്കുമരുന്നും മദ്യവും റെക്കോഡ് പിടിച്ചെടുത്തിട്ടുണ്ട്. പതിവ് പണമിടപാടുകൾക്കൊപ്പം ഡൽഹിയിൽ മൂവായിരത്തോലം സെൻസിറ്റീവ് പോളിം​ഗ് ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ 78 കോടി രൂപ വിലമതിക്കുന്ന 196 കിലോ മയക്കുമരുന്നും 1008 ലിറ്റർ അനധിക‍ൃത മദ്യവും ഡൽഹി പോലീസും പിടികൂടി. കഴിഞ്ഞ മാസം ഡൽ​ഗി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ അയൽ സംസ്ഥാനങ്ങളുടെ സംയുക്ത എകോപന സമിതിയുടെ യോ​ഗം വിളിച്ചിരുന്നു.

യോ​ഗത്തിൽ 150 ലധികം അർദ്ധ സൈനിക കമ്പനികളോടും സൈബർ സ്പെഷ്യലൈസ്ഡ് ഓഫീസർമാരോടും കർശനമായ ജാ​ഗ്രത പാലിക്കാൻ മുതിർന്ന ഡൽഹി പോലീസ് ഉദ്യോ​ഗസ്ഥൻ അഭ്യർത്ഥിച്ചു, ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനും സിആർ പി എഫ് ഉദ്യോ​ഗസ്ഥർക്കും അറിയാൻ ഡൽഹി പോലീസ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ചു.

600 ലധികം ഫ്ലയിം​ഗ് സ്ക്വാഡുകളെയും അർദ്ധ സൈനിക വിഭാ​ഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ സെൻസിറ്റീവ് വോട്ടിം​ഗ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ ഡി സി പി റാങ്കിലുള്ള ഉദ്യോ​ഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞച് 30000 പേർക്കെതിരെ പോലീസ് പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, കൂടാതെ ജാമ്യമില്ലാ വാറണ്ടുകൾ 85% വരെ ക്ലിയർ ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+