ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗിനാണ് സാക്ഷ്യം വഹിച്ചതെങ്കിലും വേഗത കുറവാണ്. ഉച്ചവരെ പല മണ്ഡലങ്ങളിലും കാര്യമായ തിരക്കൊന്നും അനുഭവപ്പെട്ടിരുന്നില്ല. വൈകീട്ടോടെ ഇത് കൂടുമെന്നാണ് കരുതുന്നത്. 1.56 കോടി വോട്ടര്‍മാര്‍ ആണ് ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. ഡല്‍ഹിയിലാകെ 13766 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 699 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. 220 കമ്പനി അര്‍ധസൈനിക സേനയെയും 35,626 ഡല്‍ഹി പൊലീസ് ഓഫീസര്‍മാരെയും 19,000 ഹോം ഗാര്‍ഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്. 3000 ത്തോളം ബൂത്തുകളെയാണ് പ്രശ്‌നബാധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനായി ക്വിക്ക് റിയാക്ഷന്‍ ടീമിനെയും (ക്യുആര്‍ടി) വിന്യസിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്താം എന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ.
2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി മൃഗീയ ഭൂരിപക്ഷത്തിലാണ് ഡല്‍ഹിയില്‍ അധികാരം പിടിച്ചത്. അതേസമയം ഭരണവിരുദ്ധ വികാരം മുതാലാക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ പോരാട്ടം. മറുവശത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒറ്റ് സീറ്റ് പോലും ലഭിക്കാത്ത, ദീര്‍ഘകാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.
Feb 05, 2025, 7:32 pm IST
എഎപിയുടെ ഹാട്രിക് മോഹം പൊലിയുമോ?
തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിൽ വരാമെന്ന എഎപിയുടെ മോഹത്തിന് വലിയ വിഘ്‌നമാവുകയാണ് സർവേ ഫലങ്ങൾ. ആം ആദ്‌മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചത് ഒരേയൊരു എക്‌സിറ്റ് പോള്‍ മാത്രമാണ്. എഎപി 44 മുതല്‍ 49 വരെ സീറ്റുകള്‍ നേടുമെന്ന് മൈന്‍ഡ് ബ്ലിങ്ക് എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. ബിജെപി 21 -25, കോണ്‍ഗ്രസ് 0-1 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റ് നില.
Feb 05, 2025, 7:11 pm IST
എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
ഡൽഹിയിൽ ബിജെപിയ്ക്ക് അധികാരം ലഭിക്കുമെന്ന് പ്രവചിച്ച് ഭൂരിഭാഗം സർവേ ഫലങ്ങളും.
Feb 05, 2025, 6:10 pm IST
'മോദി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും കെജ്‌രിവാൾ നീതി നടപ്പാക്കിയില്ലെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്' കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു.
ഡൽഹി പോലീസിലെ കോൺസ്‌റ്റബിളും തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പങ്കജ് മാധ്യമങ്ങളോട് സംസാരിക്കുന്നു.
#WATCH | #DelhiAssemblyElection2025 | Pankaj, Constable and independent candidate from New Delhi Assembly Constituency, says, "I am a Constable in Delhi Police, and I am contesting this poll as an independent candidate...My symbol is a shoe, which is a very strong thing for all… pic.twitter.com/7g1E8m5a7c
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് മുസ്‌തഫാബാദ്, സീലമൂർ, ഗോകൽപൂർ എന്നിവിടങ്ങളിൽ യഥാക്രമം 56.12%, 54.29%, 52.96% എന്നിങ്ങനെയാണ് ഉച്ചകഴിഞ്ഞ് 3 മണി വരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങൾ.
Feb 05, 2025, 4:50 pm IST
"ഡൽഹിയിലെ ജനങ്ങൾക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ദിവസമാണിത്...അവർ ആഗ്രഹിക്കുന്ന മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഇതാണ് പ്രധാനം. വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാം. അരവിന്ദ് കെജ്രിവാൾ താൻ നൽകിയ വാഗ്‌ദാനങ്ങൾ ഒരിക്കലും പാലിച്ചിട്ടില്ല... ഇത്തവണ ഫലം അദ്ദേഹത്തിന് അനുകൂലമാകാൻ പോകുന്നില്ല... ഡൽഹിയെ മികച്ചതും സുരക്ഷിതവുമായ സ്ഥലത്തേക്ക് മാറ്റാൻ സന്ദീപ് ദീക്ഷിത് വളരെയധികം സഹായിക്കുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു." റോബർട്ട് വധ്ര പറഞ്ഞു.
Feb 05, 2025, 4:37 pm IST
"അരവിന്ദ് കെജ്രിവാൾ തുറന്നുകാട്ടപ്പെട്ടു, അദ്ദേഹത്തിന്റെ പഴയ വാഗ്‌ദാനങ്ങൾ ജനങ്ങൾക്കിടയിൽ പരാജയപ്പെട്ടു... വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിക്കും" ബിജെപി എംഎൽഎ രാം കുമാർ ഗൗതം പറഞ്ഞു.
Feb 05, 2025, 4:14 pm IST
"ഇത്തവണ ജനങ്ങൾക്കിടയിൽ വലിയ ആവേശമാണ്, മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പാണ്" ബിജെപി നേതാവും ന്യൂഡൽഹി സീറ്റിലെ സ്ഥാനാർത്ഥിയുമായ പ്രവേഷ് വർമ്മ പറഞ്ഞു.
Feb 05, 2025, 4:00 pm IST
ഡൽഹിയിൽ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഹരിയാനയിലും മഹാരാഷ്ട്രയിലും ജയിച്ചത് പോലെ ബിജെപി വ്യക്തമായ ജനവിധിയോടെ ദേശീയ തലസ്ഥാനവും നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Feb 05, 2025, 3:54 pm IST
ഡൽഹി തിരഞ്ഞെടുപ്പിൽ 3 മണി വരെ 46.55 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.
Feb 05, 2025, 3:28 pm IST
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ കുഷാഖ് ലെയ്‌നിലുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്തു.
Feb 05, 2025, 3:11 pm IST
കോൺഗ്രസ് എംപി സോണിയാ ഗാന്ധി നിർമാൺ ഭവനിൽ വോട്ട് രേഖപ്പെടുത്തി
Feb 05, 2025, 3:01 pm IST
ഡൽഹിയിലെ സെൻട്രൽ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിങ് നിലവിൽ രേഖപ്പെടുത്തിയത്. 29.74 ശതമാനമാണ്
Feb 05, 2025, 2:44 pm IST
ഡൽഹി പോലീസ കമ്മീഷണർ സഞ്ജയ് അറോറ ഡൽഹിയിലെ സൗത്ത് വെസ്റ്റ് ജില്ലയിലെ ജോസ് മാർട്ടിൻ സ്കൂളിൽ സജ്ജീകരിച്ച പോളിംഗ് ബൂത്ത് സന്ദർശിച്ചു
Feb 05, 2025, 2:31 pm IST
'ന്യൂഡൽഹി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പരാതികൾ വരുന്നുണ്ട്. നമ്മുടെ എല്ലാ പോളിംഗ് ഏജന്റുമാരും അകത്ത് ഇരിക്കുന്നതാണ് ഏറ്റവും വലിയ പരാതി... അവർ വിശ്രമിക്കുമ്പോൾ, അവരുടെ സ്ഥാനത്ത് ഇരിക്കാൻ അവർ അവരുടെ റിലീവിനോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ, റിലീവേഴ്‌സിനെ അകത്തേക്ക് (പോളിംഗ് ബൂത്തുകൾ) പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് നിരവധി പരാതികൾ വരുന്നുണ്ട്' എഎപി എംപി രാഘവ് ചദ്ദ ആരോപിച്ചു.
Feb 05, 2025, 2:15 pm IST
ഡൽഹി തിരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് 1 മണി വരെ രേഖപ്പെടുത്തിയത് 33.31 ശതമാനം പോളിങ്.
#WATCH | Delhi | BJP candidate from Bijwasan Assembly seat, Kailash Gahlot says, "... All the residents who came to vote here said that this time we want a change and we are voting for a developed Delhi... The voters feel that the arrangements here are good and nobody is having… pic.twitter.com/2gWHkXfald
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ, കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര എന്നിവർക്കൊപ്പം ഡൽഹി ബിജെപി ഓഫീസ് സന്ദർശിച്ചു.
Feb 05, 2025, 1:49 pm IST
എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ വോട്ട് രേഖപ്പെടുത്തുന്നു.
#WATCH | #DelhiElection2025 | AAP national convener Arvind Kejriwal casts his vote at Lady Irwin Senior Secondary School. His parents, wife and son also cast their vote here.
The sitting MLA from New Delhi constituency faces a contest from Congress' Sandeep Dikshit and BJP's… pic.twitter.com/NMUXil4fWo
'നമ്മുടെ ജനാധിപത്യം അസാധാരണമാം വിധം പക്വതയുള്ളതാണെന്നും ആളുകൾക്ക് അവരുടെ ഉത്തരവാദിത്തങ്ങൾ അറിയാമെന്നും വിചാരിക്കുന്നു. ഏത് വഴിക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് അവർക്കറിയാം' മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചാന്ദ്രചൂഡ്.
Feb 05, 2025, 1:16 pm IST
'വോട്ടിംഗ് കനത്തതായിരിക്കും എന്ന് ഞാൻ കരുതുന്നു. സന്ദേശം വളരെ ലളിതമാണ്, ഓരോ പൗരനും പുറത്തു വന്ന് വോട്ട് ചെയ്യണം, കാരണം നിങ്ങൾ ഒരു സമൂഹത്തിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾ വോട്ട് ചെയ്യുന്നത് ആരെയാണ് സമൂഹത്തെ സേവിക്കുന്നതെന്ന് ഉറപ്പാക്കാൻ നിങ്ങൾ പങ്കെടുത്തെ തീരൂ. നിങ്ങൾക്ക് വോട്ടുചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് കുറ്റപ്പെടുത്താൻ കഴിയില്ല'; കപിൽ സിബൽ പറഞ്ഞു.
Feb 05, 2025, 12:58 pm IST
ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരൽ ഉയർത്തി കാണിക്കുന്ന അരവിന്ദ് കെജ്രിവാൾ.
Feb 05, 2025, 12:48 pm IST
ഡബിൾ എഞ്ചിൻ ദുരന്തത്തിൽ നിന്ന് ഡൽഹിയെ സംരക്ഷിക്കണമെന്നും അത് മനസിൽ വെച്ചാണ് വോട്ട് ചെയ്യേണ്ടതെന്നും സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്.
Feb 05, 2025, 12:30 pm IST
'എണ്ട് പ്രിയപ്പെട്ട ഡൽഹി നിവാസികളെ! ഭരണഘടന നിങ്ങൾക്ക് നൽകുന്ന അധികാരം ഉപയോഗിക്കാനും അടുത്ത അഞ്ച് വർഷത്തേക്ക് നിങ്ങളുടെ ഭാവി തീരുമാനിക്കാനുമുള്ള ദിവസമാണ് ഇന്ന്. നിങ്ങളുടെ ഒരു വോട്ട് നിങ്ങളെയും നിങ്ങളുടെ ഡൽഹിയെയും ശക്തമാക്കും. നന്നായി ചിന്തിച്ച ശേഷം നിങ്ങളുടെ അവകാശം ഉപയോഗിക്കുക, തീർച്ചയായും നിങ്ങളുടെ വോട്ട് ചെയ്യുക' പ്രിയങ്ക ഗാന്ധി പറഞ്ഞു.
Feb 05, 2025, 12:12 pm IST
നടക്കുന്നത് ധർമ്മ യുദ്ധം; നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം; ഡൽഹി മുഖ്യമന്ത്രി അതിഷി.
"Battle between good and evil": CM Atishi calls Delhi election a "Dharam Yudh"
കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ചില മണ്ഡലങ്ങൾ.
സെൻട്രൽ ഡൽഹി-16.46%
കിഴക്കൻ ഡൽഹി-20.03%
ന്യൂഡൽഹി 16.80 %
വടക്കൻ ഡൽഹി-18.63%
വടക്കുകിഴക്കൻ ഡൽഹി- 24.87%
വടക്കുപടിഞ്ഞാറൻ ഡൽഹി - 19.75 %
ഷഹ്ദാര -23.30 %
ദക്ഷിണ ഡൽഹി -19.75 %
തെക്ക് കിഴക്കൻ ഡൽഹി - 19.66 %
തെക്ക് പടിഞ്ഞാറൻ ഡൽഹി - 21.90 %
പശ്ചിമ ഡൽഹി-17.67%
Feb 05, 2025, 11:53 am IST
ഡൽഹിയിൽ വേട്ടെടുപ്പ് പുരോഗമിക്കവേ 11 മണി വരെ രേഖപ്പെടുത്തിയത് 19.95 ശതമാനം പോളിങ്. വടക്കുകിഴക്കൻ ഡൽഹിയിലാണ് ഏറ്റവും ഉയർന്ന റെക്കോർഡ് പോളിങ്, 24.87 ശതമാനം.
Feb 05, 2025, 11:38 am IST
'ഇന്ന്, ജനക്ഷേമത്തിന്റെ ശക്തമായ ട്രാക്ക് റെക്കോർഡും ഡൽഹിയുടെ വികസനത്തിന് വ്യക്തമായ കാഴ്‌ചപ്പാടും ഉള്ള ഒരു സർക്കാർ രൂപീകരിക്കാൻ വൻതോതിൽ വോട്ട് ചെയ്യുക. നിങ്ങളുടെ ഒരു വോട്ടിന് ഡൽഹിയെ ലോകത്തിലെ ഏറ്റവും വികസിത തലസ്ഥാനമാക്കി മാറ്റാനാകും' കേന്ദ്രമന്ത്രി അമിത് ഷാ.
Feb 05, 2025, 11:25 am IST
ഡൽഹി മുഖ്യമന്ത്രി അതിഷി വോട്ട് രേഖപ്പെടുത്തിയ ശേഷം
READ MORE
12:37 AM, 5 Feb
ദില്ലി
ഡല്‍ഹിയില്‍ ഇന്ന് വോട്ടെടുപ്പ്
ഡല്‍ഹിയിലെ 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 1.56 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. 699 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
12:38 AM, 5 Feb
ശക്തമായ സുരക്ഷ
സുരക്ഷയ്ക്കായി 220 കമ്പനി അര്‍ധസൈനിക സേനയെയും 35,626 ഡല്‍ഹി പൊലീസ് ഓഫീസര്‍മാരെയും 19,000 ഹോം ഗാര്‍ഡുകളെയും വിന്യസിച്ചു. 3000 ത്തോളം ബൂത്തുകള്‍ പ്രശ്‌നബാധിത പട്ടികയില്‍. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
12:39 AM, 5 Feb
ദില്ലി
ത്രികോണ മത്സരം
ആം ആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തില്‍ എത്താം എന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ. 2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി മൃഗീയ ഭൂരിപക്ഷത്തിലാണ് ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത്.
12:40 AM, 5 Feb
ദില്ലി
കെജ്രിവാളിനെതിരെ കേസ്
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ പൊലീസ് കേസ്. ഡല്‍ഹിയിലെ ജലവിതരണം തടസപ്പെടുത്താന്‍ ഹരിയാന സര്‍ക്കാര്‍ യമുനാ നദിയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് പൊലീസ് നടപടി.
12:42 AM, 5 Feb
ദില്ലി
പോളിംഗ് സാമഗ്രികള്‍ ബൂത്തിലേക്കെത്തിച്ചതിന്റെ ദൃശ്യം
6:07 AM, 5 Feb
2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹി പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. വോട്ടെടുപ്പ് ഏഴ് മണിക്ക് തന്നെ ആരംഭിക്കും.
6:13 AM, 5 Feb
2025 ഫെബ്രുവരി 8ന് വോട്ടുകൾ എണ്ണും, അന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലവും പ്രഖ്യാപിക്കും. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്.
6:32 AM, 5 Feb
നാലാം ജയമാണ് ന്യൂഡൽഹി മണ്ഡലത്തിൽ എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ തേടുന്നത്,. കഴിഞ്ഞ തവണ വിജയിച്ചത് 21,687 വോട്ടുകൾക്കാണ്.
6:39 AM, 5 Feb
ഡെൽഹി മുഖ്യ ഇലക്ട്രൽ ഓഫീസർ വോട്ടർമാരോട്
#WATCH | #DelhiElections2025 | Delhi: Delhi Chief Electoral Officer R Alice Vaz says, "I request all the people of Delhi to come and exercise your democratic rights. We have made proper arrangements at the polling stations to ensure your comfort and convenience and it is my… pic.twitter.com/OQ0ysA6o6p
ബിജെപി ഇത്തവണ ഡൽഹിയിൽ മികച്ച നേട്ടം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. രണ്ടര പതിറ്റാണ്ടിൽ അധികമായി ഡൽഹിയിൽ അധികാര വരൾച്ച നേരിടുന്ന ബിജെപിക്ക് വേണ്ട ഇക്കുറി മോദിയും അമിത് ഷായും നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
7:08 AM, 5 Feb
ഡൽഹിയിൽ വോട്ടെടുപ്പ് തുടങ്ങി. കൃത്യം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഇനി വൈകീട്ട് ആറ് മണി വരെ വോട്ട് രേഖപ്പെടുത്താൻ അവസരം.
7:16 AM, 5 Feb
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ പൂർണ്ണ ആവേശത്തോടെ പങ്കെടുത്ത് തങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്താൻ ഞാൻ ഇവിടത്തെ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. ഈ അവസരത്തിൽ എല്ലാ "യുവ സുഹൃത്തുക്കൾക്കും എന്റെ പ്രത്യേക ആശംസകൾ" പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത് വോട്ട് ചെയ്ത ശേഷം വിരൽ ഉയർത്തി കാണിക്കുന്നു.
7:42 AM, 5 Feb
മയൂർ വിഹാർ ഫേസ് 1 ലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്ത ശേഷം ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും ഭാര്യയും.
#WATCH | #DelhiElection2025 | Delhi BJP President Virendraa Sachdeva and his wife show their inked fingers after casting their votes at a polling station in Mayur Vihar Phase 1 under Patparganj Assembly constituency. pic.twitter.com/NdIkdNeX8T
വോട്ടെടുപ്പ് നടക്കുന്ന രാജ്യതലസ്ഥാനത്ത് 220 കമ്പനി അർധസൈനിക വിഭാഗങ്ങളെയും 35,626 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്.
8:01 AM, 5 Feb
'ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാമെന്നതാണ് ഇന്ന് നാം കാണുന്നത് എന്നത് രാജ്യത്തിനാകെ അഭിമാനകരമായ കാര്യമാണ്. വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുകയും ഇന്ത്യയുടെ ഭാവി സ്വയം തീരുമാനിക്കുകയും ചെയ്യേണ്ടത് ഓരോ സാധാരണ പൗരന്റെയും ഉത്തരവാദിത്തമാണ്.' വോട്ട് രേഖപ്പെടുത്തിയ ശേഷം ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
#WATCH | #DelhiElections2025 | After casting his vote, Indian Army Chief General Upendra Dwivedi says, "First of all, I want to congratulate that it is a matter of great pride for the whole country that what we are seeing today is that in a democracy everyone can exercise their… https://t.co/aWgM5JhgZbpic.twitter.com/QmioRyHLoA
പെരുമാറ്റ ചട്ടം ലംഘിച്ചതിന് പിഎസ് ജാമിയ നഗറിലെ എഎപി എംഎൽഎയും ഓഖ്ലയിലെ സ്ഥാനാർഥിയുമായ അമാനത്തുള്ള ഖാനെതിരെ ഡൽഹി പൊലീസ് കേസെടുത്തു.
8:17 AM, 5 Feb
യമുന ശുചീകരിക്കുമെന്ന വാഗ്ദാനങ്ങൾ പരാജയപ്പെട്ടതിന് അരവിന്ദ് കെജ്രിവാളിനെ പർവേഷ് വർമ വിമർശിച്ചു. ഡൽഹിയിലെ ജനങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യാനും അദ്ദേഹം അഭ്യർത്ഥിച്ചു. കെജ്രിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്ന വ്യക്തി കൂടിയാണ് വർമ.
8:22 AM, 5 Feb
വോട്ട് രേഖപ്പെടുത്തിയ ശേഷം കരസേനാ മേധാവിയും ഭാര്യയും
8:28 AM, 5 Feb
'ഞാൻ വോട്ട് ചെയ്യാൻ പോകുകയാണ്, ഡൽഹി റെക്കോർഡ് വോട്ടിംഗ് നടത്തട്ടെ, ഒരു ചരിത്രം സൃഷ്ടിക്കണം. ഡൽഹിയിലെ ജനങ്ങൾ ശുദ്ധവായു, ജലം, യമുന, നല്ല റോഡുകൾ എന്നിവയ്ക്കായി വോട്ടുചെയ്യും' കാരവൽ നഗറിലെ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്ര പറഞ്ഞു.
8:37 AM, 5 Feb
ഡൽഹിയിൽ ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് വീരേന്ദ്ര സച്ച്‌ദേവ. തിരഞ്ഞെടുപ്പിൽ മികച്ച വിജയം തന്നെ പാർട്ടി നേടുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
8:47 AM, 5 Feb
'ഡൽഹി അടിസ്ഥാനപരമായി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്; യമുന സുപ്രീം കോടതി ഇടപെടേണ്ടി വരുന്ന മോശം അവസ്ഥയിലാണ്. നമ്മൾ ശ്വസിക്കുന്ന വായു വളരെ മലിനമാണ്. ഈ സർക്കാരിനെ ഇല്ലാതാക്കൂ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഡൽഹിക്ക് വേണ്ടത്' ഗാന്ധിനഗർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അരവിന്ദർ സിംഗ് ലവ്ലി പറഞ്ഞു.
8:55 AM, 5 Feb
ന്യൂഡൽഹി അസംബ്ലി മണ്ഡലത്തിലെ ലേഡി ഇർവിൻ സീനിയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തിൽ ആം ആദ്മി നേതാവും ജംഗ്പുര മണ്ഡലത്തിലെ എംഎൽഎ സ്ഥാനാർഥിയുമായ മനീഷ് സിസോദിയ വോട്ട് രേഖപ്പെടുത്തി.
9:01 AM, 5 Feb
ഡൽഹിയിൽ എഎപിയും ബിജെപിയും കോൺഗ്രസും തമ്മിൽ ത്രികോണമത്സരം നടക്കുമ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിങ് പുരി എന്നിവർ വോട്ട് രേഖപ്പെടുത്തി.
9:12 AM, 5 Feb
'ഡൽഹിയിലെ ഇന്നത്തെ തിരഞ്ഞെടുപ്പ് വെറുമൊരു തിരഞ്ഞെടുപ്പല്ല, മതയുദ്ധമാണ്. ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. ഇത് പ്രവർത്തിയും ഗുണ്ടായിസവും തമ്മിലുള്ള പോരാട്ടമാണ്. ഡൽഹിയിലെ എല്ലാ ജനങ്ങളോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ജോലിക്ക് വോട്ട്, നന്മയ്ക്ക് വോട്ട്. സത്യം ജയിക്കും' ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.
'പ്രിയപ്പെട്ട ഡൽഹി നിവാസികളേ, ഇന്ന് വോട്ട് ചെയ്യാനുള്ള ദിവസമാണ്. നിങ്ങളുടെ വോട്ട് ഒരു ബട്ടൺ മാത്രമല്ല, നിങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്. എല്ലാ കുടുംബങ്ങൾക്കും നല്ല സ്കൂളുകളും മികച്ച ആശുപത്രികളും മാന്യമായ ജീവിതവും പ്രദാനം ചെയ്യുന്നതിനുള്ള അവസരമാണിത്.
നുണകളുടെയും വെറുപ്പിൻ്റെയും ഭയത്തിന്റെയും രാഷ്ട്രീയത്തെ തോൽപ്പിച്ച് സത്യവും വികസനവും സത്യസന്ധതയും വിജയിപ്പിക്കണം. സ്വയം വോട്ട് ചെയ്യുക കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയൽക്കാരെയും പ്രചോദിപ്പിക്കുക. ഗുണ്ടായിസം തോൽക്കും, ഡൽഹി ജയിക്കും'; അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
9:30 AM, 5 Feb
ഡൽഹി മുഖ്യമന്ത്രിയും കൽക്കാജി മണ്ഡലത്തിലെ എഎപി സ്ഥാനാർത്ഥിയുമായ അതിഷി പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
9:31 AM, 5 Feb
ഡൽഹി മുഖ്യമന്ത്രി അതിഷി വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ
VIDEO | Delhi polls 2025: Delhi CM and AAP candidate from Kalkaji constituency Atishi (@AtishiAAP) casts vote at a polling booth.#DelhiElectionsWithPTI