ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു; പരാജയത്തിന് പിന്നാലെ രാഹുൽ
ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിച്ച് കോൺഗ്രസ് നേതാവ് രാഹുസ്‍ ഗാന്ധി. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും രാഹുൽ നന്ദി അറിയിച്ചു. സംസ്ഥാനത്തെ മലിനീകരണം, വിലക്കയറ്റം, അഴിമതി എന്നിവയ്ക്കെതിരെ പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു.
" ഡൽഹിയുടെ ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവരുടെ സമർപ്പണത്തിനും എല്ലാ വോട്ടർമാർക്കും പിന്തുണച്ചതിനും ഹൃദയംഗമമായ നന്ദി, " രാഹുൽ പറഞ്ഞു.

ഡൽഹി തിരഞ്ഞെടുപ്പിൽ ഇത്തവണയും കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. 1998 മുതൽ 2013 വരെ ഡൽഹി ഭരിച്ച കോൺഗ്രസിന് ഇപ്പോൾ തുടർച്ചയായി മൂന്നാം വട്ടവും ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. അതേ സമയം മികച്ച വിജയമാണ് ബി ജെ പി തിരഞ്ഞെടുപ്പിൽ സ്വന്തമാക്കിയത്. 48 സീറ്റുകളാണ് ബി ജെ പി നേടിയത്. എ എ പി 22 സീറ്റ് നേടി.
തിരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചതിന് പിന്നാലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിരുന്നു. " ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നുവെന്നും ഡൽഹി ഞങ്ങൾക്ക് പൂർണ ഹൃദയത്തോടെ സ്നേഹം നൽകി വികസനത്തിന്റെ രൂപത്തിൽ ഞങ്ങൾ നിങ്ങൾക്ക് ഇരട്ടി സ്നേഹം തിരികെ നൽകുമെന്ന് ഞാൻ ഒരിക്കൽക്കൂടി ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നാണ് മോദി പറഞ്ഞത്.
രാഷ്ട്രീയത്തിൽ നുണകൾക്കും കുറുക്ക് വഴികൾക്കും സ്ഥാനമില്ലെന്നത് ഡൽഹിയുടെ ജനവിധിയിൽ നിന്ന് വ്യക്തമാണെന്നും കുറുക്കുവഴി രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും മോദി പറഞ്ഞു. 27 വർഷത്തിന് ശേഷമാണ് ബിജെ പി അധികാരത്തിലെത്തുന്നത്.
ബി ജെ പിയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. ബി ജെ പിയും സംഖ്യ കക്ഷികളും ചേർന്ന് 47. 17 ശതമാനം വോട്ട് നേടി. ആം ആദ്മി 43. 5 ശതമാനം നേടിയ 6. 36 ശതമാനമാണ് കോൺഗ്രസിന്റെ വോട്ട് വിഹിതം. എ എപിയുടെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കെജ്രിവാളിമെ പർവേശ് വർമ പരാജയപ്പെടുത്തി. പർവേശ് വർമയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ സാധ്യത. വിജേന്ദർ ഗുപ്ത, ഒ പി ശർമ്മ, മോഹൻസിംഗ് ബിഷ്ത്ത് തുടങ്ങിയവരുടെ പേരുകളും ഉയർന്നേക്കാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications