കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അധികാരം പിടിക്കാമെന്ന ബിജെപി മോഹം പൊലിയും! ദില്ലി ആംആദ്മി തൂത്തുവാരുമെന്നും സര്‍വ്വേ

Google Oneindia Malayalam News

Recommended Video

cmsvideo
Delhi Election 2020: AAP Likely To Win According To Survey | Oneindia Malayalam

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി എട്ടിന് രാജ്യതലസ്ഥാനം വിധിയെഴുതും. 11 നാണ് തിരഞ്ഞെടുപ്പ് ഫലം. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത്. ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ.

രാജ്യതലസ്ഥാനത്ത് ഇത്തവണയെങ്കിലും അധികാരത്തിലേറാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ ഈ മോഹം ഇത്തവണയും പൊലിയുമെന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലം. വിശദാംശങ്ങളിലേക്ക്

 പ്രതീക്ഷയ്ക്ക് തിരിച്ചടി

പ്രതീക്ഷയ്ക്ക് തിരിച്ചടി

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 7 സീറ്റുകളും തൂത്തുവാരിയ ബിജെപി ഇത്തവണയെങ്കിലും ദില്ലിയില്‍ അധികാരം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. 2015 ലും ലോക്സഭ തിരഞ്ഞെടുപ്പിലും 7 സീറ്റുകളും നേടിയെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ കൊണ്ട് ബിജെപിക്ക് തൃപ്തിപെടേണ്ടി വന്നിരുന്നു.

 സര്‍വ്വേ ഫലം ഇങ്ങനെ

സര്‍വ്വേ ഫലം ഇങ്ങനെ

എന്നാല്‍ ദില്ലിയില്‍ ഇക്കുറിയും ബിജെപിക്ക് അധികാരം പിടിക്കാന്‍ കഴിയില്ലെന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലം. ടൈംസ് നൗ-ഐപിഎസ്ഒഎസ് അഭിപ്രായ സര്‍വ്വേയിലാണ് ബിജെപി തിരിച്ചടി നേരിടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇത്തവണയും ദില്ലി ആംആദ്മി തന്നെ തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.

 ആംആദ്മി തന്നെ

ആംആദ്മി തന്നെ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് ലഭിച്ചത് 67 സീറ്റുകളായിരുന്നു. ബിജെപി 3 സീറ്റില്‍ ഒതുങ്ങി. എന്നാല്‍ ഇത്തവണ 70 അംഗ നിയമസഭയില്‍ ആംആദ്മിക്ക് 54 മുതല്‍ 60 വരെ സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രവചനം. ഏഴ് സീറ്റുകളെങ്കിലും നഷ്ടപ്പെട്ടേക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 മെച്ചപ്പെടുത്തും

മെച്ചപ്പെടുത്തും

അതേസമയം ബിജെപിക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെയാണ് സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയിലും ഇക്കുറി പാര്‍ട്ടി സീറ്റ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം. 30 മുതല്‍ 35 സീറ്റ് വരെ ലഭിക്കുമെന്നാണ് ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍.

 വോട്ട് വിഹിതം

വോട്ട് വിഹിതം

ആംആദ്മിക്ക് വോട്ട് വിഹിതത്തിലും കാര്യമായ ഇടിവുകള്‍ ഒന്നും ഉണ്ടാകില്ലെന്നും ടൈംസ് നൗ സര്‍വ്വേ പ്രവചിക്കുന്നു. ഇത്തവണ 52 ശതമാനം വോട്ട് വിഹിതം ആംആദ്മിക്ക് ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. 2015 ല്‍ ഇത് 55 ശതമാനമായിരുന്നു. ബിജെപിക്ക് 34 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

 കോണ്‍ഗ്രസ് പ്രകടനം

കോണ്‍ഗ്രസ് പ്രകടനം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായ കോണ്‍ഗ്രസിന് ഇത്തവണ 2 സീറ്റുകള്‍ നേടാനാകുമെന്നാണ് സര്‍വ്വേ പ്രവചനം. എന്നാല്‍ കോണ്‍ഗ്രസിന്‍റെ വോട്ട്ബാങ്കില്‍ 60 ശതമാനം ഇടിവ് സംഭവിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
ബിജെപി വോട്ടുബാങ്കില്‍ 23 ശതമാനവും ആംആദ്മിക്ക് 17 ശതമാനം ഇടിവും സംഭവിക്കുമെന്നുമാണ് സര്‍വ്വേ പ്രവചനം.

 പൗരത്വ നിയമം

പൗരത്വ നിയമം

പൗരത്വ ഭേദഗതി നിയമത്തിനുള്ള മറുപടി കൂടിയാകും ഇത്തവണത്തെ ദില്ലി തിരഞ്ഞെടുപ്പ് ഫലം എന്നാണ് കണക്കാക്കപ്പെടുന്നത്. ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് നിയമം പാസാക്കിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് ഫലം നിയമത്തിന്‍റെ വിലയിരുത്തലാണെന്ന് പൂര്‍ണമായി കണക്കാക്കാനാവില്ല.

 വിമര്‍ശിച്ച് ബിജെപി

വിമര്‍ശിച്ച് ബിജെപി

പൗരത്വ പ്രതിഷേധങ്ങളുടെ കേന്ദ്രമായ ഷെഹീന്‍ബാഗും ഇത്തവണ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് ബിജെപിയുടെ പ്രചരണങ്ങള്‍. പ്രതിഷേധങ്ങള്‍ ഗൂഡാലോചനയില്‍ നിന്നുള്ളതാണെന്നും നിയമത്തിനെതിരെ പലരും രാഷ്ട്രീയം കളിക്കുകയാണെന്നും പ്രചരണത്തിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു.

 ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

ഷെഹീന്‍ബാഗിനെതിരായ പ്രചരണങ്ങള്‍ 35 വരെ സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിയെ തുണയ്ക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍.
അതേസമയം ഷെഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് കോണ്‍ഗ്രസും ആംആദ്മിയും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

 പ്രതിഷേധങ്ങള്‍ അനാവശ്യമെന്ന്

പ്രതിഷേധങ്ങള്‍ അനാവശ്യമെന്ന്

എന്നാല്‍ ദില്ലിയില്‍ ഉള്‍പ്പെടെ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നാണ് ടൈംസ് നൗ സര്‍വ്വേയില്‍ ഉയര്‍ന്ന അഭിപ്രായം. 71 ശതമാനം പേരും കേന്ദ്രസര്‍ക്കാര്‍ നടപടി ഉചിതമാണെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 51 ശതമാനം പേര്‍ പ്രതിഷേധങ്ങളെ തള്ളി രംഗത്തെത്തി. അതേസമയം 25 ശതമാനം പേര്‍ പ്രതിഷേധങ്ങളെ അനുകൂലിച്ചു.

 തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

വര്‍ഗീയ ധ്രുവീകരണം ദില്ലി തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതില്‍ 53 ശതാനം പേരും ആംആദ്മിയെയാണ് പിന്തുണയ്ക്കുന്നത്. വെറും 33 ശതമാനം പേരാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. തൊഴിലില്ലായ്മ മറികടക്കാന്‍ ആംആദ്മിയ്ക്ക് കഴിയുമെന്ന് 47 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു. 37 ശതമാനം പേരാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്. അതേസമയം തൊഴിലില്ലായ്മ ദില്ലി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നാണ് പ്രവചനം.

English summary
Delhi election; AAP likely to win, Times no poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X