Get Updates
Get notified of breaking news, exclusive insights, and must-see stories!

യമുനയില്‍ ഹരിയാന വിഷം കലക്കിയെന്ന ആരോപണം: കെജ്‌രിവാളിനെ വെല്ലുവിളിച്ച് അമിത് ഷാ

ഡൽഹി: ഡല്‍ഹി നിവാസികള്‍ക്ക് കുടിവെള്ളം നല്‍കുന്ന യമുന നദിയില്‍ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആരോപണണത്തില്‍ മുന്‍ മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. അരവിന്ദ് കെജ്‌രിവാൾ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബി ജെ പിയുടെ യുടെ മേൽ കുറ്റം ചുമത്താൻ അദ്ദേഹം ഉദ്ധരിച്ച ഡി ജെ ബി റിപ്പോർട്ട് പരസ്യമാക്കാൻ എ എ പി മേധാവിയെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഹരിയാനയിലെ ബി ജെ പി സർക്കാർ യമുന നദിയിലെ വെള്ളത്തില്‍ വിഷം കലർത്തുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചത്. ബി ജെ പി നഗരത്തിലെ ജലവിതരണത്തിൽ വിഷം കലർത്തി കുഴപ്പങ്ങൾ സൃഷ്ടിക്കാനും അതിന്റെ കുറ്റം തന്റെ പാർട്ടിയുടെ ഭരണകൂടത്തിന്റെ മേൽ ചാർത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

amit-sha-kejrival-

മുന്‍മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ വിമർശനം ഉയർന്നപ്പോള്‍ കെജ്‌രിവാൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഡൽഹി ജലബോർഡ് സ്ഥിരീകരിച്ചുവെന്നായിരുന്നു എ എ പിയുടെ മറുപടി. ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരുടെ സംയുക്ത സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ നദിയിലെ അമോണിയ അളവ് പരിശോധിക്കണമെന്ന് എ എ പി നേതാക്കള്‍ ബി ജെ പിയെ വെല്ലുവിളിക്കുകയും ചെയ്തു.

നദിയിൽ കലർത്തിയെന്ന് അവകാശപ്പെടുന്ന കെജ്‌രിവാള്‍ അത് ഏത് വിഷമാണെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുമ്പാകെ തുറന്ന് പറയണമെന്നാണ് അമിത് ഷാ ആവശ്യപ്പെടുന്നത്. കൽക്കാജി നിയോജകമണ്ഡലത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. 'കെജ്‌രിവാൾ ജി, ജയവും തോൽവിയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ നിഷ്കളങ്കമായ മുഖംമൂടി ധരിച്ച്, ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുന്നുവെന്ന് ആരോപിച്ച് ഡൽഹിയിലെ ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചു. ഇതിനേക്കാള്‍ മലിനമായ മറ്റൊരു രാഷ്ട്രീയമില്ല' അമിത് ഷാ പറഞ്ഞു.

അതേസമയം, ആരോപണത്തിന്റെ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് രാത്രി എട്ട് മണിക്ക് മുമ്പായി മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. സംസ്ഥാനങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാൻ സാധ്യതയുള്ള ഗുരുതരമായ ആരോപണമാണിത്. അടിസ്ഥാന രഹിതമായ ആരോപണമെന്ന് തെളിഞ്ഞാല്‍ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+