കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി; കെജ്‌രിവാളിനെതിരെ യുവമോര്‍ച്ചയുടെ സുനില്‍ യാദവ്

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. യുവമോര്‍ച്ച പ്രസിഡന്റ് സുനില്‍ യാദവാണ് ദില്ലി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം ചൊവ്വാഴ്ച വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് രണ്ടാമത്തെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കുന്നത്.

അഭിഭാഷകനായ യാദവ് യുവ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഉയര്‍ന്നു വന്നയാളാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തനായ എതിരാളിയും ദില്ലി മുഖ്യമന്ത്രിയുമായ കെജരിവാളിനെതിരെ യാദവിനെ മത്സരിപ്പിക്കുന്നത് വഴി യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നുവെന്ന സന്ദേശം നല്‍കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

bjpflag

ബിജെപി വക്താവ് താജീന്ദര്‍പാല്‍ സിംഗ് ബഗ്ഗയെയാണ് ഹരി നഗറില്‍ മത്സരത്തിനിറക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പൂര്‍വഞ്ചല്‍ മോര്‍ച്ച പ്രസിഡന്റ് മനീഷ് സിംഗ് ദില്ലി കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് നല്‍കിയിരുന്ന നാല് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍ക്കജിയില്‍ നിന്നും ധരംവീര്‍ സിങ്ങിനെയും കിഴക്കന്‍ ദില്ലി മുന്‍ ഡെപ്യൂട്ടി മേയര്‍ സഞ്ജയ് ഗോയലിനെ ഷഹദാരയിലും രമേഷ് ഖാന്‍മയെയും രാജൗരി ഗാര്‍ഡനിലും മത്സരത്തിനിറക്കി.

നംഗ്ലോയ് ജാട്ടില്‍ നിന്നും സുമന്‍ലത ഷോകീന്‍, രവീന്ദ്ര ചൗധരി, കസ്തൂര്‍ബ നഗറില്‍ നിന്നും രവീന്ദ്ര ചൗധരി, മെഹ്റൗലിയില്‍ നിന്നും കുസും ഖത്രി, കൃഷ്ണ നഗറില്‍ നിന്നും അനില്‍ ഗോയല്‍ എന്നിവരുടെ പേരുകളും ബിജെപിയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സഖ്യകക്ഷികളായ ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ക്കായി ബിജെപി മൂന്ന് സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ബുരാരി, സംഗം വിഹാര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്ന് ജെഡിയുവും സീമാപുരി സീറ്റില്‍ നിന്നും എല്‍ജെപിയും മത്സരിക്കും. ഫെബ്രുവരി എട്ടിനാണ് 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഫെബ്രുവരി 11ന് ഫലം പ്രഖ്യാപിക്കും.

English summary
Delhi election: BJP fields Sunil Yadav against Arvind Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X