Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎപിയെ കടത്തിവെട്ടാൻ കോൺ​ഗ്രസ്; അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് മാസം 2500 രൂപ അലവൻസ്

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ വൻ പ്രഖ്യാനവുമായി കോൺ​ഗ്രസ്. തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ അലവൻസായി നൽകുമെന്ന് കോൺ​ഗ്രസ് പ്രഖ്യാപിച്ചു. പ്യാരി ദീദി യോജന എന്ന പേരിലാണ് പ്രഖ്യാപനം.

കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്. കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ ഉടൻ‌ പദ്ധതി നടപ്പാക്കുമെന്നും കർണാടകയിൽ ഇത് പ്രാവർത്തികമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ആദ്യ മന്ത്രി സഭാ യോ​ഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

congress

നൽകിയ വാ​ഗ്​ദാനങ്ങളെല്ലാം കോൺ​ഗ്രസ് നടപ്പാക്കിയിട്ടുണ്ട്. കോൺ​ഗ്രസിന്റെ ഉറപ്പുകളെ ബി ജെ പി പരിഹസിച്ചു. അവ നടപ്പാക്കിയാൽ കർണാടക പാപ്പരാകുമെന്ന് പറഞ്ഞുവെന്നും പിന്നീട് അവർ അത് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഹരിയാനയിലും ഇത് കോപ്പിയടിച്ചെന്നും ശിവകുമാർ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാനും വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാനുമാണ് കോൺ​ഗ്രസ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 48 സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിച്ചേക്കും. അതേ സമയം, ഡൽഹിയിലെ പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധന സഹായം നൽകുന്ന പദ്ധതിക്ക് ഡൽഹി ക്യാബിനറ്റ് അം​ഗീകാരം നൽകിയാതായി ഡിസംബർ 18 ന് എ എ പി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. 2025 ലെ നിയമ സഭാ തിരഞ്ഞെടുപ്പിന് ശേഷം തുക 2100 രൂപയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിലെ നിയമഭയുടെ കാലവധി ഫെബ്രുവരി 23 ന് അവസാനിക്കാനിരിക്കെ ഡൽഹിയിലെ 70 സീറ്റുകലിലേക്കുള്ള നിയമസബാ തിരഞ്ഞെടുപ്പ് ഈ വർഷം ഫെബ്രുവരിയിൽ നടന്നേക്കും. ഡൽഹിയിൽ മൂന്നാം തവണയും അധികാരം നിലനിർത്താനാണ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി ശ്രമിക്കുന്നത്. 2015 ലും 2020 ലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടി വിജയിച്ചു. 2015 ൽ 67 സീറ്റും 2020 ൽ 63 സീറ്റും നേടി. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിയുന്നതിന് പിന്നാലെ ജനുവരി പകുതിയോടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+