ആപ്പിനൊപ്പമല്ല, ഡൽഹി ബിജെപിക്കൊപ്പം, കോൺഗ്രസ് വിയർക്കും, എക്സിറ്റ് പോൾ പ്രവചനം
ഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ജെ വി സി എക്സിറ്റ് പോൾ ബി ജെ പിക്ക് മുൻതൂക്കം പ്രവചിച്ചിരിക്കുന്നു. ബി ജെ പി 39 - 45 വരെ സീറ്റ് നേടുമെന്ന് പ്രവചനം. എ എ പി 39 - 45 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോൺഗ്രസിന് 0 മുതൽ 2 സീറ്റ് വരെയാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 0 മുതൽ 1 വരെയാണ് പ്രവചിച്ചിരിക്കുന്നത്.
70 സീറ്റുകളിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി, കോൺഗ്രസ്, ബി ജെ പി എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് ഡൽഹി വേദിയായത്. ഫെബ്രുവരി എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.

699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായത്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ആംദിമി പാർട്ടി വൻ ഭൂരിപക്ഷം നേടിയാണ് അധികാരത്തിലെത്തിയത്. 10 വർഷമായി സീറ്റൊന്നു കിട്ടാത്ത കോൺഗ്രസും 27 വർഷമാി ഭരണ ലഭിക്കാതിരിക്കുന്ന ബി ജെ പിക്കും ഇത് പ്രതീക്ഷ നിറഞ്ഞ പോരാട്ടമാണ്.
ഇത്തവണ ഡൽഹിയിൽ അധികാരത്തിലെത്താനുള്ള എല്ലാ ശ്രനങ്ങളും ബി ജെ പി നടത്തിയരുന്നു. ബി ജെ പിയെ സംബന്ധിച്ച് ഡൽഹിയിൽ ഭരണം നേടാനായാൽ അത് വൻ നേട്ടമാണ്. പ്രകടനപത്രത്തിൽ വലിയ വാഗ്ദാനങ്ങൾ ബി ജെ പി നൽകിയിരുന്നു.
മഹിളാ സമൃദ്ധി യോജനപ്രകാരം 25000 രൂപയുടെ പ്രതിമാസ ധനസഹായമാണ് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പോലുള്ള നിലവിലെ ക്ഷേമ പദ്ധതികൾ തുടരും.
ഗർഭിണിക്ക് 21000 രൂപയും 6 പോഷകാഹാര കിറ്റുകളും ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യ ഗർഭാശയഗള, സ്തന, അണ്ഡാശായ കാൻസർ പരിശോധനകളും ലഭ്യമാക്കും. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം തുടങ്ങിയവയാണ് ബി ജെ പിയുടെ വാഗ്ദാനം.
അധികരാത്തിൽ തിരച്ചെത്തിയാൽ സജന്യ ബസ് യാത്ര ഉൾപ്പെടെ നിലവിൽ സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങൾ തുടരുമെന്ന് എ എ പി പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല വൻ വാഗാദാനങ്ങളും നൽകിയിട്ടുണ്ട്. അധികാരത്തിലെത്തിയാൽ നികുതി അടയ്ക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പാർട്ടികളും വൻ വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചതും.












Click it and Unblock the Notifications