'അദ്ദേഹത്തിന് കുറച്ച് വെള്ളം കൊടുക്കൂ,'; സുഖമില്ലാത്ത പ്രവർത്തകന് വേണ്ടി പ്രസംഗം നിർത്തി മോദി
ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ മിതച്ച വിജയത്തിന് പിന്നാലെ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി മോദി കുറച്ച് നേരത്തേക്ക് പ്രസംഗം നിർത്തി. ക്ഷീണിതനായ ബി ജെ പി പ്രവർത്തകനെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മോദി പ്രസംഗം നിർത്തിയത്. ക്ഷീണിതനായ പ്രവർത്തകന് വെള്ളം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ബി ജെ പി ആദ്യമായി അധികാരത്തിലേറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി സംസാരിക്കുകയായിരുന്നു. വേദിക്ക് സമീപമുള്ള ഒരു നിരയിൽ ഇരിക്കുന്ന പാർട്ടി പ്രവർത്തകന് അസ്വസ്ഥത അനുഭവപ്പെടന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി പ്രസംഗം നിർത്തിയത്.

പ്രാധാമന്ത്രി ആ പ്രവർത്തകനെ ചൂണ്ടിക്കാട്ടി അദ്ദേഹം ഉറങ്ങുകയാണോ
അതോ സുഖമില്ലേ? ഡോക്ടർ, ദയവായി അദ്ദേഹത്തെ പരിശോധിക്കുക, ദയവായി ആ ബി ജെ പി പ്രവർത്തകന് കുറച്ച് വെള്ളം നൽകുക. അദ്ദേഹത്തിന് സുഖമില്ല, ദയവായി അദ്ദേഹത്തെ നോക്കൂ, അദ്ദേഹം അസ്വസ്ഥതനാണ്, മോദി പറഞ്ഞു.
ക്ഷീണിതനായ പ്രവർത്തകൻ വെള്ളം കുടിച്ച് കുഴപ്പമില്ലെന്ന് ആംഗ്യം കാണിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടർന്നത്. " സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ബി ജെ പി സർക്കാർ അധികാരകത്തിലേറുന്നത്. യാദൃശ്ചികത ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും അനന്തമായ വികസന പാതകൾ തുറക്കും, അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് 2020 ൽ 62 സീറ്റ് കിട്ടിയ ഇടത്ത നിന്നും ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 22 ആയി കുറഞ്ഞു. ബി ജെ പിക്ക് 48 സീറ്റുകൾ ലഭിച്ചു ( വെറും എട്ട് സീറ്റുകൾ മാത്രം ലഭിച്ചയിട്ടത്ത് നിന്ന് ).
" അഴിമതിക്കെതിരായ പ്രസ്ഥാനത്തിൽ നിന്ന് പിറവിയെടുത്ത പാർട്ടി തങ്ങളെ അഴിമതിയിൽ മുക്കി. അവരുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ജയിലിൽ കിടന്നു. മദ്യ കുംഭകോണം ഡൽഹിയുടെ പ്രതിച്ഛായയ്ക്ക് നാണക്കേടായിരുന്നു, മോദി പറഞ്ഞു. 2014 മുതൽ ഡൽഹിയിൽ നടന്ന ഒരു ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാൻ കോൺഗ്രസിന് സാധിച്ചില്ലെന്നും മോദി പരിഹസിച്ചു. ഡൽഹി തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ആം ആദ്മി നേരിട്ടത്.












Click it and Unblock the Notifications