കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് കോണ്‍ഗ്രസ്? ബിജെപിയെ അകറ്റാന്‍ ആപ്പുമായി സഖ്യം? തള്ളാതെ നേതൃത്വം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി, ആംആദ്മി എന്നീ മൂന്ന് രാഷ്ട്രീയ കക്ഷികളും തുനിഞ്ഞിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. രാജ്യതലസ്ഥാനത്ത് ഇക്കുറിയെങ്കിലും അധികാരത്തിലേറുകയെന്ന പ്രതീക്ഷയിലാണ് ബിജെപി.

അതേസമയം അധികാര തുടര്‍ച്ചയാണ് എഎപി സ്വപ്നം കാണുന്നത്. പുറത്തിറങ്ങിയ അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ആംആദ്മിയുടെ വിജയം പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ദില്ലിയില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

 'സര്‍പ്രൈസ്' ഫലം

'സര്‍പ്രൈസ്' ഫലം

15 വര്‍ഷം ഭരിച്ച ദില്ലിയില്‍ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ഇത്തവണ സര്‍പ്രൈസ് റിസല്‍റ്റാകും ദില്ലിയില്‍ ഉണ്ടാകുകയെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോയുടെ പ്രതികരണം.

 വികസനത്തെ കുറിച്ചല്ല

വികസനത്തെ കുറിച്ചല്ല

ആധുനിക ദില്ലിയുടെ ശില്‍പി ഷീല ദീക്ഷിതാണെന്ന് എല്ലാവര്‍ക്കുമറിയാം. കെജരിവാള്‍ വികസനങ്ങളെ കുറിച്ചല്ല മറിച്ച് സൗജന്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും പിസി ചാക്കോ പറഞ്ഞു. 2013 ല്‍ ആംആദ്മി ദില്ലിയില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെയാണ് കോണ്‍ഗ്രസിന്‍റെ സംസ്ഥാനത്തെ സ്വാധീനം നഷ്ടമായത്.

 മികച്ച പ്രകടനം

മികച്ച പ്രകടനം

കോണ്‍ഗ്രസ് വോട്ടുബാങ്കുകളില്‍ വലിയ വിള്ളല്‍ വീഴ്ത്തിയായിരുന്നു ആംആദ്മി അധികാരത്തില്‍ ഏറിയത്. എന്നാല്‍ ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്നതാണെന്ന് പിസി ചാക്കോ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ 42 നിയമസഭ സീറ്റില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നു. അന്ന് 50 ശതമാനം വോട്ട് നേടിയ ബിജെപി ഇന്ന് എഎപിയുടെ പിന്നിലേക്ക് പോയെന്നും പിസി ചാക്കോ പറഞ്ഞു.

 ഗുണകരമാകും

ഗുണകരമാകും

66 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 4 സീറ്റില്‍ സഖ്യകക്ഷിയായ ആര്‍ജിഡിയും മത്സരിക്കുന്നുണ്ട്. 15 സീറ്റില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നും പിസി ചാക്കോ പറഞ്ഞു. നിലവിലെ ദില്ലി സാഹചര്യം കോണ്‍ഗ്രസിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസ് വോട്ട് ബാങ്ക്

കോണ്‍ഗ്രസ് വോട്ട് ബാങ്ക്

1998 മുതല്‍ 2013 വരെ ദില്ലി ഭരിച്ച കോണ്‍ഗ്രസിന് 2013 ല്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. വെറും 8 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനയത്. കന്നി മത്സരത്തില്‍ തന്നെ ആംആദ്മിയ്ക്ക് 28 സീറ്റുകള്‍ ലഭിച്ചു. തുടര്‍ന്ന് ആംആദ്മിയുമായി സഖ്യത്തില്‍ കോണ്‍ഗ്രസ് ദില്ലിയില്‍ അധികാരത്തിലേറി.

 സംപൂജ്യരായി

സംപൂജ്യരായി

എന്നാല്‍ ഈ സര്‍ക്കാര്‍ അധിക നാള്‍ നീണ്ടില്ല. 2015 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ 70 സീറ്റില്‍ 67 ഇടത്തും ആംആദ്മി ജയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി.

 കേരള നേതാക്കളും

കേരള നേതാക്കളും

ഇത്തവണ വന്‍ താരപ്രചരകര്‍ തന്നെയാണ് കോണ്‍ഗ്രസിനായി ദില്ലിയില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെ 40 പേരാണ് പാര്‍ട്ടിക്കായി പ്രചരണം നടത്തുക.

 കൈകോര്‍ക്കുമോ?

കൈകോര്‍ക്കുമോ?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 3 സീറ്റുകള്‍ മാത്രം വിജയിച്ച ബിജെപിക്ക് ഇത്തവണ 20 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിലെത്തുന്ന സാധ്യത പരിഗണിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

 സാധ്യത തള്ളാതെ

സാധ്യത തള്ളാതെ

അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നത് കോണ്‍ഗ്രസിന്‍റെ സഹായത്തോടെയാണ്. എന്നാല്‍ ആംആദ്മി തന്നെയാണ് പിന്നീട് കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് വെച്ചത്. ദില്ലിയില്‍ സ്വന്തം നിലയ്ക്ക് അധികാരത്തിലേറാന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

 പരിഗണിക്കും

പരിഗണിക്കും

മറിച്ചാണ് ഫലമെങ്കില്‍ ആംആദ്മിയുമായുള്ള സഖ്യം പരിഗണിക്കും. ബിജെപിയെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത ലക്ഷ്യമെന്നും പിസി ചാക്കോ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 ലോക്സഭ തിരഞ്ഞെടുപ്പിലും

ലോക്സഭ തിരഞ്ഞെടുപ്പിലും

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആംആദ്മിയും സഖ്യസാധ്യത പരിഗണിച്ചിരുന്നു. ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കൈകോര്‍ക്കണമെന്നായിരുന്നു പിസി ചാക്കോ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിര്‍ദ്ദേശം.

 എതിര്‍പ്പ്

എതിര്‍പ്പ്

എന്നാല്‍ സഖ്യത്തിനെതിരെ ആംആദ്മിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ എതിര്‍പ്പുയര്‍ത്തി. ഇതോടെയാണ് സഖ്യനീക്കം ഉപേക്ഷിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ 7 സീറ്റുകളും ബിജെപിയായിരുന്നു തൂത്തുവാരിയത്.

English summary
Delhi election; PC Chacko about Congress preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X