ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ വികസനത്തിന്റെ പുതിയ വസന്തം എത്തും; പ്രധാനമന്ത്രി മോദി
ഡൽഹി: കേന്ദ്ര ബജറ്റ് ജനങ്ങളുടെ ബജറ്റാണെന്നും മധ്യമർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ അഴിമതി ജനങ്ങളെ തിന്നുതീർക്കുമായിരുന്നു, നിങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു. ബി ജെ പിയുടെ സത്യസന്ധമായ ഭരണം എല്ലാവരെയും, അത് പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും ക്ഷേമത്തിനായി പ്രവർത്തിച്ചു.
രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ അഴിമതി ജനങ്ങളെ തിന്നുതീർക്കുമായിരുന്നു, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു. ബിജെപിയുടെ സത്യസന്ധമായ ഭരണം എല്ലാ വിഭാഗങ്ങളുടെയും - അത് പാവപ്പെട്ടവരായാലും ഇടത്തരക്കാരായാലും ഗ്രാമപ്രദേശങ്ങളിലെ ആളുകളായാവും അല്ലെങ്കിൽ നഗരത്തിലെ ആളുകളുടെതായാലും ക്ഷേമത്തിനായി പ്രവർത്തിച്ചു.

" ഈ ബജറ്റ് മധ്യവർഗ സൗഹൃദ ബജറ്റാണെന്നാണ് മുഴുവൻ മധ്യവർഗവും പറയുന്നത്. എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷിയിലുമാണ്. നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപ സമ്പാദിച്ചിരുന്നെങ്കിൽ ശമ്പളത്തിന്റെ 1/4 ഭാഗം നികുതിയായി നൽകേണ്ടി വരും. ഇത് ഇന്ദിരാ ഗാന്ധിയുടെ കാലമായിരുന്നെങ്കിൽ 12 ലക്ഷം രൂപ വരുമാനത്തിന് 10 ലക്ഷം രൂപ നികുതി നൽകേണ്ടി വരും, എന്നാൽ ബി ജെ പി സർക്കാരിന് കീഴിൽ ജനങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല.
തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുന്ന ഡൽഹിയിലെ പൂർവാഞ്ചലി സമൂഹത്തിലേക്ക് എത്തിച്ചേരാൻ ബിഹാറിലേക്കുള്ള ബജറ്റ് വാഗ്ദാനങ്ങൾക്ക് പ്രധാനമന്ത്രി അടിവരയിട്ടു. പൂർവാഞ്ചൽ കിഴക്കൻ ഉത്തർപ്രദേശിലും പടിഞ്ഞാറൻ ബീഹാറിലും വ്യാപിച്ച് കിടക്കുന്നു. ഈ മേഖലയിലുള്ള നിരവധി കുടിയേറ്റക്കാർ ഡൽഹിയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്.
"പൂർവാഞ്ചലി സമുദായം എന്നെ എം പിയും പ്രധാനമന്ത്രിയും ആക്കി. പൂർവാഞ്ചലി സമുദായം എന്നെ ഞാനാക്കിയ ബജറ്റിൽ അവരെ പരിപാലിച്ചു. കോൺഗ്രസിന്റെ കാലത്ത് അവർ അവഗണിക്കപ്പെട്ടു. ബീഹാറിൽ നിന്നുള്ള ആളുകളെ ബഹുമാനിച്ചില്ല. പക്ഷേ ഞങ്ങൾ ബഹുമാനിച്ചു. ബീഹാറിലേക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
ആം ആദ്മി പാർട്ടി നുണകളും ഭയവും പ്രചരിപ്പിക്കുകയാണെന്നും പൂർവാഞ്ചലി സമുദായത്തെ ഡൽഹിയിൽ നിന്ന് പുറത്താക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ബി ജെ പി സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ വികസനത്തിന്റെ പുതിയ വസന്തം എത്തും. ഡൽഹിയിൽ ബി ജെ പി സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. 'എഎപി-ദാ പാർട്ടി'
11 വർഷം പാഴാക്കിയിരിക്കുകയാണ്. ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ഞങ്ങൾക്ക് നൽകണം എന്നാണ് എന്റെ അഭ്യർത്ഥന.
നിങ്ങൾ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകൾ ഇല്ലാക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications