കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചില്ല; തോല്‍വി സമ്മതിച്ച് ഗംഭീര്‍

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. ദില്ലിയിലെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു, ഞങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചു. എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് ചര്‍ച്ച ചെയ്യുമെന്നും ഗംഭീര്‍ പറഞ്ഞു.

Gau

അതേസമയം, ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നേറ്റം അവരുണ്ടാക്കി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ വോട്ടിലും സീറ്റിലും ബിജെപിക്ക് വര്‍ധനവുണ്ടായി.

ദേശീയതയിലൂന്നിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്നും അതിന് ജനം പിന്തുണ നല്‍കാത്തതില്‍ അസന്തുഷ്ടിയുണ്ടെന്നും ബിജെപി വക്താവ് ഹരീഷ് ഖുരാന പ്രതികരിച്ചു. രാഷ്ട്രീയ തന്ത്രങ്ങള്‍ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ലബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ല

അതേസമയം, എഎപിയെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും പ്രതികരിച്ചു. അരവിന്ദ് കെജ്രവാളിനെ അഭിനന്ദിക്കുന്നുവെന്ന് മമത പറഞ്ഞു. ജനങ്ങള്‍ ബിജെപിയെ തള്ളിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജനങ്ങള്‍ ഏറ്റെടുക്കൂ. അത് മാത്രമേ വിജയിക്കൂ. സിഎഎയും എന്‍ആര്‍സിയും ജനം ഏറ്റെടുക്കില്ലെന്നും മമത പറഞ്ഞു.

ധ്രുവീകരണം തകര്‍ത്ത് എഎപി; ദില്ലിയില്‍ മൂന്നാം കെജ്രിവാള്‍ സര്‍ക്കാര്‍, സ്വപ്‌നം തകര്‍ന്ന് ബിജെപിധ്രുവീകരണം തകര്‍ത്ത് എഎപി; ദില്ലിയില്‍ മൂന്നാം കെജ്രിവാള്‍ സര്‍ക്കാര്‍, സ്വപ്‌നം തകര്‍ന്ന് ബിജെപി

Recommended Video

cmsvideo
The 3 Tricks Which Helped Arvind Kejriwal's Victory Again In Delhi | Oneindia Malayalam

ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ എഴുന്നേറ്റ് നിന്ന ദില്ലി ജനങ്ങളെ നന്ദി അറിയിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്. നേരത്തെ ജെഡിയു വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ സിഎഎ പ്രതികരണത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തെ ജനം തള്ളുകയും വികസനത്തെ ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രതികരിച്ചത്.

English summary
Delhi Election Result 2020: BJP MP Gautam Gambhir conceded defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X