കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ആസ്ഥാനത്ത് മ്ലാനത; ദേശീയതയ്ക്ക് വോട്ട് ചെയ്യാത്തതില്‍ അസംതൃപ്തി

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ച വയ്ക്കാതെ വന്നതോടെ ആഘോഷങ്ങളില്ലാതെ ദില്ലിയിലെ ബിജെപി ഓഫീസും പരിസരവും. വോട്ടെണ്ണലിന്റെ ആദ്യ പകുതി പിന്നിട്ട വേളയില്‍ നേതാക്കള്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്. ഇനിയും വോട്ടുകള്‍ എണ്ണാനുണ്ടല്ലോ എന്ന ചില നേതാക്കള്‍ പ്രതികരിച്ചു. സമ്പൂര്‍ണ ഫലം വരട്ടെ എന്നായിരുന്നു ചിലരുടെ പ്രതികരണം.

Bjp

ദേശീയതയിലൂന്നിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്നും അതിന് ജനം പിന്തുണ നല്‍കാത്തതില്‍ അസന്തുഷ്ടിയുണ്ടെന്നും ബിജെപി വക്താവ് ഹരീഷ് ഖുരാന പ്രതികരിച്ചു. രാഷ്ട്രീയ തന്ത്രങ്ങള്‍ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നേറ്റം അവരുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്.

ബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ലബിജെപിയെ വീഴ്ത്തിയത് കെജ്രിവാളിന്റെ ഈ തന്ത്രം; കോണ്‍ഗ്രസിന്റെ തെറ്റ് ആവര്‍ത്തിച്ചില്ല

Recommended Video

cmsvideo
A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ആദ്യ ട്രെന്‍ഡില്‍ അവര്‍ രണ്ടക്കം കടന്നു.
48 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ മനോജ് തിവാരി അവകാശപ്പെട്ടത്. വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പും ബിജെപി നേതാക്കള്‍ പ്രതീക്ഷ കൈവിട്ടില്ല. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ 2015 ആവര്‍ത്തിക്കുമെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ വിവരങ്ങള്‍ സൂചിപിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചേക്കില്ല.

English summary
Delhi Election Result 2020: Dull Mood at Delhi BJP Headquarters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X