Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ലവ് യു... ദില്ലിയില്‍ പുതിയ രാഷ്ട്രീയം പിറന്നിരിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍

Recommended Video

cmsvideo
    Delhi Election : Arvind Kejriwal Speaks To Public After AAP's Resounding Win | Oneindia Malayalam

    ദില്ലി: രാജ്യതലസ്ഥാനത്ത് പുതിയ തരം രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മൂന്നാം തവണയും ദില്ലിയില്‍ എഎപി മികച്ച വിജയം നേടിയ സാഹചര്യത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ഈ വിജയം സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ കുടുംബങ്ങളുടേതാണ്. ഈ വിജയം ആശുപത്രികളില്‍ നല്ല ചികില്‍സ കിട്ടുന്ന കുടുംബത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

    E

    സ്‌കൂളുകളും മൊഹല്ല ക്ലിനിക്കുകളും ദിവസം മുഴുവന്‍ വൈദ്യുതിയും തരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ദില്ലിയില്‍ പുതിയ രാഷ്ട്രീയം പിറന്നിരിക്കുന്നുവെന്ന്. ദില്ലിക്കാരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.

    എഎപിയില്‍ മൂന്നാം തവണയും വിശ്വാസമര്‍പ്പിച്ച ജനങ്ങളോട് നന്ദി പറയുന്നു. മകനായി കണ്ട് എന്നെ ജയിപ്പിച്ച ജനങ്ങളുടെ വിജയമാണിത്. ദില്ലിയിലെ എഎപിയുടെ വിജയം ഇന്ത്യയുടെ മൊത്തം വിജയമാണ്. ഹനുമാന്‍ ഭഗവാന്‍ ദില്ലിക്കാരെ ആശിര്‍വദിച്ചിരിക്കുന്നു. അടുത്ത അഞ്ചുവര്‍ഷം ഹനുമാന്‍ യഥാര്‍ഥ വഴി കാണിച്ചുതരണമെന്നാണ് പ്രാര്‍ഥന എന്നും കെജ്രിവാള്‍ പറഞ്ഞു.

    കെജ്രിവാളിന്റെ സത്യപ്രതിജ്ഞ അടുത്ത വെള്ളിയാഴ്ച നടന്നേക്കും. രാഘവ് ചന്ദ ധനമന്ത്രിയാകുമെന്നാണ് വിവരം. ലഫ്.ജനറല്‍ ദില്ലി നിയമസഭ പിരിച്ചുവിട്ടു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എഎപിയെയും കെജ്രിവാളിനെയും അഭിനന്ദിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+