കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പ്രേമം കോണ്‍ഗ്രസിന് അവസാനിപ്പിക്കാം... ദില്ലിയില്‍ നാമാവശേഷം, ഷഹീന്‍ബാഗ് സഹായിച്ചില്ല!!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് ഫലം ദില്ലിയില്‍ വ്യക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കകളാണ് ഉണ്ടായിരിക്കുന്നത്. ഏറെ പ്രതീക്ഷ വെച്ചിരുന്ന മുസ്ലീം വോട്ടുകള്‍ കൈവിട്ടതാണ് കോണ്‍ഗ്രസിനെ അമ്പരിപ്പിക്കുന്നത്. നിരവധി വിഷയങ്ങള്‍ മുസ്ലീങ്ങളുടെ വോട്ടുനേടുന്നതിനായി കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഷഹീന്‍ബാഗ്, പൗരത്വ നിയമ പ്രക്ഷോഭം എന്നീ കാര്യങ്ങളൊന്നും മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നതിനായി പരിഗണിച്ചില്ല എന്ന് വ്യക്തമാണ്.

അതേസമയം കോണ്‍ഗ്രസ് പലയിടത്തും ആംആദ്മി പാര്‍ട്ടിയുടെ വോട്ട് വെട്ടിക്കുറയ്ക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉയര്‍ത്തുന്ന പ്രതിച്ഛായക്ക് വന്‍ തിരിച്ചടിയാണ് ദില്ലിയിലെ ഫലം. ബിജെപി പ്രധാനമായും കോണ്‍ഗ്രസിനെ വിൡക്കുന്നത് മുസ്ലീം സ്‌നേഹമുള്ള പാര്‍ട്ടിയെന്നാണ്. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ ജനപ്രിയ നീക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ മുസ്ലീം പ്രേമം അവസാനിക്കുകയാണ്.

മുസ്ലീം വോട്ടുകള്‍ കൈവിടുന്നു

മുസ്ലീം വോട്ടുകള്‍ കൈവിടുന്നു

കോണ്‍ഗ്രസ് ഉറപ്പായും 12 സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. മുസ്ലീം ഭൂരിപക്ഷം പ്രദേശമായിരുന്നു ഇതില്‍ അധികവും. എന്നാല്‍ ഒരിടത്ത് പോലും രണ്ടാം സ്ഥാനത്ത് എത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മുസ്ലീം ഭൂരിപക്ഷ മേഖലകളായ ബല്ലിമരണ്‍, ഓഖ്‌ല എന്നീ മണ്ഡലങ്ങളില്‍ നല്ല രീതിയിലാണ് മുസ്ലീം വോട്ടുകള്‍ എഎപിയിലേക്ക് പോയത്. പക്ഷേ ഇവിടെ കോണ്‍ഗ്രസില്‍ നിന്ന് നല്ലൊരു ശതമാനം മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് പോയത് ബിജെപിക്ക് ഗുണകരമായിരിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ തിരിച്ചടി.

പ്രതീക്ഷിച്ച മണ്ഡലങ്ങള്‍

പ്രതീക്ഷിച്ച മണ്ഡലങ്ങള്‍

കസ്തൂര്‍ഭ നഗര്‍, ഗാന്ധി നഗര്‍, സീലംപൂര്‍, മുസ്തഫബാദ്, ബദ്‌ലി, സുല്‍ത്താന്‍പൂര്‍ മജ്‌റ, ചാന്ദ്‌നി ചൗക്ക്, ഹരിനഗര്‍, ദ്വാരക, കാല്‍ക്കാജി, സംഘം വിഹാര്‍, കോണ്ട്‌ലി എന്നിവയായിരുന്നു കോണ്‍ഗ്രസ് ജയം പ്രതീക്ഷിച്ച മണ്ഡലങ്ങള്‍. എന്നാല്‍ ഇവിടെയൊക്കെ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. എഎപിയിലേക്ക് വലിയ ഒഴുക്കാണ് മുസ്ലീം വോട്ടുകളില്‍ ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ രക്ഷനായ പാര്‍ട്ടിയെന്ന കോണ്‍ഗ്രസിന്റെ എല്ലാ പ്രതിച്ഛായയും ഇതോടെ തകര്‍ന്നിരിക്കുകയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

69 ശതമാനത്തോളം മുസ്ലീങ്ങള്‍ എഎപിക്കാണ് വോട്ടു ചെയ്തതെന്ന് നേരത്തെ ഇന്ത്യാ ടുഡേ സര്‍വേയില്‍ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ടായ ബോധപൂര്‍വമായ നീക്കം കൂടിയാണ്. മുസ്ലീം വിഭാഗങ്ങളെ കൈവിട്ട് ഹിന്ദുക്കളെ കേന്ദ്രീകരിച്ചുള്ള വോട്ടുബാങ്കുണ്ടാക്കുക എന്ന തന്ത്രമാണ് ഇത്. ദില്ലി കോണ്‍ഗ്രസിനുള്ളില്‍ സംഘപരിവാര്‍ മനോഭാവമുള്ള നേതാക്കള്‍ വളര്‍ന്ന് വരുന്നതാണ് ഇതിന് പ്രധാന കാരണം. പക്ഷേ മുസ്ലീം വിരുദ്ധതയൊന്നും കോണ്‍ഗ്രസ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് സര്‍വേകളില്‍ നേരത്തെ മുസ്ലീം വോട്ടര്‍മാര്‍ പറഞ്ഞത്.

ഉയര്‍ന്ന പോളിംഗ്

ഉയര്‍ന്ന പോളിംഗ്

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അതിശക്തമായ പോളിംഗാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. ഇത് സീലംപൂര്‍, മുസ്തഫബാദ്, മാട്ടിയ മഹല്‍ എന്നീ മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിംഗ രേഖപ്പെടുത്തിയത്. പക്ഷേ 2015നെ അപേക്ഷിച്ച് കുറവായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയോടുള്ള താല്‍പര്യമാണ് മുസ്ലീം വോട്ടര്‍മാരെ ബൂത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ സ്ഥിരമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മുസ്ലീം വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതാണ് മൊത്തത്തിലുള്ള ശതമാനം കുറയാന്‍ കാരണം. കോണ്‍ഗ്രസില്‍ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല എന്നാണ് ഇത് വ്യക്തമാകുന്നത്.

ഷഹീന്‍ബാഗ് സഹായിച്ചില്ല

ഷഹീന്‍ബാഗ് സഹായിച്ചില്ല

മുസ്ലീം വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ ഷഹീന്‍ബാഗ്, പൗരത്വ നിയമം, എന്‍പിആര്‍ എന്നീ വിഷയങ്ങള്‍ ഗൗനിച്ചിട്ടേയില്ല. മുസ്ലീം വോട്ടര്‍മാര്‍ പ്രാക്ടിക്കലായിട്ടാണ് ചിന്തിച്ചത്. ആര് ജയിച്ചാലാണ് സുരക്ഷയും സമാധാനവും വികസനവും ലഭിക്കുകയെന്നാണ് വോട്ടര്‍മാര്‍ പ്രധാനമായും ചിന്തിച്ചത്. സിഎഎയ്ക്ക് പകരം വിദ്യാഭ്യാസം, വികസനം, അടിസ്ഥാന സൗകര്യം എന്നീ വിഷയങ്ങളാണ് അരവിന്ദ് കെജ്‌രിവാള്‍ ഉന്നയിച്ചത്. ഇതൊന്നും കോണ്‍ഗ്രസ് മുന്നില്‍ കണ്ടില്ല. അവര്‍ പൊതു പ്രശ്‌നത്തില്‍ മാത്രമാണ് നിലപാടുണ്ടാക്കിയത്.

നിലപാടുമില്ലാതെ കോണ്‍ഗ്രസ്

നിലപാടുമില്ലാതെ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് മുസ്ലീം വിഷയത്തില്‍ കൃത്യമായ നിലപാടെടുത്തില്ല എന്നതായിരുന്നു മുസ്ലീം സമുദായത്തിന്റെ പ്രധാന ആവശ്യം. കോണ്‍ഗ്രസിന് എന്ത് കാരണം കൊണ്ട് ഞങ്ങള്‍ വോട്ടു ചെയ്യണമെന്നും ചോദിച്ചിരുന്നു. ഗാന്ധി കുടുംബം അടക്കം നേരിട്ടെത്തിയിട്ടും ഷഹീന്‍ബാഗിലോ സിഎഎയിലോ കൃത്യമായ നിലപാട് കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ വോട്ടുശതമാനം 10 ശതമാനത്തിന് അടുത്തെത്തിയിരുന്നു കഴിഞ്ഞ തവണ. എന്നാല്‍ ഇത് അത് നാല് ശതമാനത്തിനടുത്താണ്. ഇത് മുസ്ലീം വിഭാഗം പൂര്‍ണമായും കോണ്‍ഗ്രസിനെ കൈവിട്ടു എന്ന് തെളിയിക്കുന്നതാണ്.

ഒറ്റ സീറ്റില്ല... ദില്ലിയില്‍ ബിജെപിയെ സഹായിച്ച് കോണ്‍ഗ്രസ്, എഎപിയുടെ വഴിമുടക്കി!!ഒറ്റ സീറ്റില്ല... ദില്ലിയില്‍ ബിജെപിയെ സഹായിച്ച് കോണ്‍ഗ്രസ്, എഎപിയുടെ വഴിമുടക്കി!!

English summary
delhi election result 2020 muslims rejects congress narrative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X