കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ചതിന് ദില്ലിക്ക് നന്ദി... കെജ്‌രിവാളിനെ പുകഴ്ത്തി പ്രശാന്ത് കിഷോര്‍!!

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും വന്‍ വിജയത്തില്‍ ദില്ലി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് കിഷോര്‍. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ചതിന് ദില്ലിക്ക് നന്ദിയെന്നായിരുന്നു കിഷോറിന്റെ ട്വീറ്റ്. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് ജെഡിയുവില്‍ നിന്ന് കിഷോറിനെ പുറത്താക്കിയിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ട്വീറ്റെന്നാണ് വിലയിരുത്തല്‍. ദില്ലിയില്‍ എഎപി 60 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിഷോര്‍ ബിജെപി സഖ്യത്തെ പരിഹസിച്ചത്.

1

നേരത്തെ പ്രശാന്ത് കിഷോറിന്റെ ഐ പാക്കിനെ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ എഎപി നിയമിച്ചിരുന്നു. നേരത്തെ പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ സമയത്ത് എഎപിയാണ് ഏറ്റവും വലിയ എതിരാളിയെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് നിങ്ങളില്‍ നിന്നാണെന്നും കിഷോര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിഷോറിന്റെ ഐ പാക്കിനെ തിരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചത്.

അതേസമയം ജെഡിയുവില്‍ നിന്ന് പുറത്താക്കിയ പവന്‍ വര്‍മയും കെജ്‌രിവാളിനെ പുകഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ മികച്ച ഭരണവും അതോടൊപ്പം മതേതര നിലപാടുകളും സ്വാഗതാര്‍ഹമാണെന്ന് വര്‍മ പറഞ്ഞു. എഎപി ബീഹാറില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന സൂചനകളുമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെജ്‌രിവാളിനെ അഭിനന്ദിച്ചു. ബിജെപിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും മമത പറഞ്ഞു.

Recommended Video

cmsvideo
Delhi Election : Arvind Kejriwal Speaks To Public After AAP's Resounding Win | Oneindia Malayalam

വികസനം മാത്രമാണ് വിജയിക്കുക. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും മമത പറഞ്ഞു. അതേസമയം നിതീഷ് കുമാറും വിജയത്തില്‍ പ്രതികരിച്ചു. വോട്ടര്‍മാരാണ് ജനങ്ങള്‍ എന്ന പ്രതികരണം മാത്രമാണ് നിതീഷ് നടത്തിയത്. നേരത്തെ ദില്ലിയിലെ റാലിയില്‍ എഎപി വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും, വികസനം നടക്കുന്നില്ലെന്നും നിതീഷ് ആരോപിച്ചിരുന്നു.

ഒറ്റ സീറ്റില്ല... ദില്ലിയില്‍ ബിജെപിയെ സഹായിച്ച് കോണ്‍ഗ്രസ്, എഎപിയുടെ വഴിമുടക്കി!!ഒറ്റ സീറ്റില്ല... ദില്ലിയില്‍ ബിജെപിയെ സഹായിച്ച് കോണ്‍ഗ്രസ്, എഎപിയുടെ വഴിമുടക്കി!!

English summary
delhi election result 2020 prashant kishor praises aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X