Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി തിരഞ്ഞെടുപ്പ് ഫലം; ഈസ്റ്റ് ദില്ലിയിൽ ആം ആദ്മി പടയോട്ടം, ഒരു സീറ്റിൽ ബിജെപി മുന്നേറുന്നു!

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്ത് വരുമ്പോൾ ഈസ്റ്റ് ദില്ലിയിൽ ആം ആദ്മി പാർട്ടിയുടെ പടയോട്ടം. അഞ്ച് സീറ്റിലും ആം ആദ്മി മുന്നേറുമ്പോൾ ഒരു സീറ്റിൽ മാത്രം ബിജെപി ലീഡ് ചെയ്യുകയാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ദില്ലിയിൽ 2 സീറ്റിൽ ആം ആദ്മി മുന്നേറുകയാണ്. 13 സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ കോൺഗ്രസിന് എവിടെയും ശക്തി തെളിയിക്കാൻ കഴിയുന്നില്ലെന്നാണ് ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ കാണാൻ സാധിക്കുന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മി ബഹുദൂരം മുന്നിലാണ്. ബിജെപി കഴിഞ്ഞ തവണ വിജയിച്ച മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തിലും ആം ആദ്‍മി ലീഡ് ചെയ്യുന്നു. മുസ്തഫാബാദ് മണ്ഡലത്തിലാണ് ആം ആദ്‍മിയുടെ മുന്നേറ്റം. മറ്റ് രണ്ട് മണ്ഡലങ്ങളിലും ബിജെപി തന്നെ മുന്നിൽ നിൽക്കുന്നു.

AAP

Recommended Video

cmsvideo
    Aravind kejriwal start inviting guests for swearing in ceremony before election result

    ന്യൂ ദില്ലി മണ്ഡലത്തിലെ പത്ത് സീറ്റുകളിലും ആം ആ്ദമി മുന്നിലാണ്. മുഖ്യമന്ത്രി അരവിന്ദജ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിലാണ്. സ്ഥാനാർത്ഥികളായ എല്ലാ ആംആദ്മി പാർട്ടി മന്ത്രിമാരും എല്ലായിടങ്ങളിലും മുമ്പിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+