ദില്ലി തിരഞ്ഞെടുപപ് ഫലം 2020; മലയാളികൾക്ക് സ്വാധീനമുള്ള കൽക്കാജി മണ്ഡലത്തിൽ ആം ആദ്മി പിന്നിൽ
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മിയുടെ തേരോട്ടം തുടരുന്നു. ആം ആദ്മി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങി. ആം ആദ്മി പാർട്ടി 52 സീറ്റുകളിലും ബിജെപി 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ കോൺഗ്രസ് എവിടെയും ലീഡ് ചെയ്യുന്നില്ല. മലയാളികൾക്ക് സ്വാധീനമുള്ള കൽക്കാജി മണ്ഡലത്തിൽ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ അദിഷി മെർലെന പിന്നിലാണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

Recommended Video
ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദർ ഗുപ്ത, തജീന്ദർ പാൽ സിംഗ് എന്നിവർ ലീഡ് ചെയ്യുന്നുണ്ട്. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം. 79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്.












Click it and Unblock the Notifications