Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി തിരഞ്ഞെടുപ്പ് 2020: തോൽവി സമ്മതിച്ച് മുകേഷ് ശർമ്മ, കോൺഗ്രസ് നേതാവിന്റെ ട്വീറ്റ് ഇങ്ങനെ...

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഭരണ തുടർച്ചയുടെ സൂചന നൽകി ആം ആദ്മി പാർട്ടി മുന്നേറുകയാണ്. എന്നാൽ ആം ആദ്മി പാർട്ടിയുടെ സിറ്റിങ് സീറ്റുകൾ ബിജെപി പിടിച്ചെടുക്കുന്ന കാഴ്ചയും കാണാൻ സാധിക്കും. എന്നാൽ കോൺഗ്രസിന് ഒരു സ്ഥലത്തും നേട്ടം കൊയ്യാൻ സാധിക്കുന്നില്ല. വോട്ടെണ്ണൽ ആരംഭിച്ച് ആര മണിക്കൂർ പിന്നിടുമ്പോൾ തന്നെ തോൽവി സമ്മതിച്ച ഒരു കോൺഗ്രസ് സ്ഥാനാർത്ഥി രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്.

വികാസ് പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മുകേഷ് ശർമ്മയാണ് തോൽവി സമ്മതിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും, പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ദില്ലിയിൽ കോൺഗ്രസ് ഇല്ലാതാകുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകൾ വരുമ്പോൾ കാണാൻ സാധിക്കുന്നത്.

Mukesh Sharma

Recommended Video

cmsvideo
    A Reality Check For BJP After The Results Were Published At Delhi | Oneindia Malayalam

    ആം ആദ്മി പാർട്ടിയുടെ ഭരണ തുടർച്ചയെന്ന സൂചനകളാണ് ഇപ്പോൾ ലബിക്കുന്നത്. ആം ആദ്മി പാർട്ടി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചു. അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പട്പ്ടഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നിട്ട് നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് ഭരണ തുടര്‍ച്ചയാണ് അവകാശപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+