യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്; ഇത് ജനങ്ങളുടെ വിജയമെന്ന് മനീഷ് സിസോദിയ!
ദില്ലി: ദില്ലി നിയമസഭഊ തിരഞ്ഞെടുപപ് വോട്ടണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മിയുടെ തേരോട്ടം. ആം ആദ്മി പാർട്ടി ലീഡി ചെയ്യുമ്പോൾ പ്രതികരണവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. യാഥാര്‍ത്ഥ ദേശ സ്നേഹം ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കലാണെന്ന് തങ്ങളുടെ വിജയം തെളിയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഒരു ഗവണ്‍മെന്‍റ് ആത്മാര്‍ത്ഥമായി പണിയെടുത്താല്‍ വിജയിക്കുമെന്ന് ഡല്‍ഹി തെളിയിക്കും. ഞങ്ങള്‍ സ്കൂളുകളെ കുറിച്ചും ആശുപത്രികളെ കുറിച്ചുമാണ് ജനങ്ങളോട് സംസാരിച്ചത്. എന്നാല്‍ മറുഭാഗം ഹിന്ദു മുസ്ലീം വിഭജനം സൃഷ്ടിക്കാനാണ് ശ്രമിച്ചത്." സിസോദിയ പറഞ്ഞു.

ആത്മാർത്ഥമായി പ്രവർത്തിച്ചാൽ ഏത് സർക്കാരിനും നിഷ്പ്രയാസം ജയിക്കാമെന്നും ബിജെപിവ ഹിന്ദു-മുസ്ലീമിനെ കുറിച്ച് പറയുമ്പോൾ ഞങ്ങൾ പറഞ്ഞത് വിദ്യാഭായ്സ രംഗത്തെയും ആശുപത്രികളുടേയും വളർച്ചയെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷാഹീന്‍ ബാഗ് സമരത്തെ ചൂണ്ടിക്കാണിച്ചു ദേശ ദ്രോഹ വ്യാഖ്യാനം ചമയ്ക്കാന്‍ ശ്രമിച്ച ബിജെപിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
Recommended Video
വോട്ടെണ്ണല്‍ തുടക്കത്തില്‍ തന്നെ അന്‍പതിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് ആപ്. നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ബിജെപി ബഹുദൂരം പിന്നിലാണ്. ആം ആദ്മി മന്ത്രിമാരെല്ലാം വ്യക്തമായ ലീഡി നിലനിർത്തുന്നുണ്ട്. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് ആംആദ്മി നേതാവ് സൗരഭ് ഭർദ്വാജും വ്യക്തമാക്കി. ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് സൗരഭ്. 'ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിയുടെ ഭരണ രീതി അംഗീകരിച്ചു കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥിയുടെ ഇരട്ടി വോട്ടാണ് എനിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications