ദില്ലി തിരഞ്ഞെടുപ്പ് 2020; മൂന്ന് മണ്ഡലങ്ങളിൽ വോട്ടണ്ണൽ നിർത്തി വെച്ചു, എഎപി തേരോട്ടം തുടരുന്നു!!
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്ന് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ നിർത്തി വച്ചു. ആദർശ് നഗർ, മോഡൽ ടൗൺ, ഷകുർ ബസ്തി എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ നിർത്തിവച്ചിരിക്കുന്നത്. ഇതിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. റിട്ടേണിങ് ഓഫിസർ എത്താത്തതിനാൽ ഡിയോളി, അംബേദ്കർ നഗർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ആം ആദ്മി തേരോട്ടം തുടരുകയാണ്. അം ആദ്മി മന്തിരിമാരെല്ലാം ലീഡ് നില നിലനിർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദർ ഗുപ്ത, തജീന്ദർ പാൽ സിംഗ്, കോൺഗ്രസിന്റെ ഹാറൂൺ യൂസഫ് എന്നവർ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന്റെ അൽക്കാ ലാമ്പ പിന്നിലാണ്.

അതേസമയം ദില്ലിയിലെ ആം ആദ്‍മി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. കെജ്‍രിവാള്‍ നേരത്തെ തന്നെ പാർട്ടി ഓഫീസിൽ എത്തിയിരുന്നു. അതേസമയം കഴിഞ്ഞ തവണത്തേതിനേക്കാൾ മണ്ഡലങ്ങളിൽ ലീഡ് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞട്ടുണ്ട്. വിജയം ഉറപ്പെന്ന ആത്മവിശ്വാസവുമായി ഉപമുഖ്യമന്ത്രി മനീഷഅ സിസോദിയ. എന്നാൽ, ദില്ലി ഫലത്തില്‍ ആശങ്കയില്ലന്നാണ് ബിജെപിയുടെ പ്രതികരണം.












Click it and Unblock the Notifications