Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഫലം: എഎപിയുടെ ആദ്യ വിക്കറ്റ് കെജ്രിവാളായിരിക്കുമെന്ന് കോണ്‍ഗ്രസ്, 'അതിഷിയും സിസോദിയയും വീഴും'

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പതനം അരവിന്ദ് കെജ്രിവാളിലൂടെയായിരിക്കും ആരംഭിക്കുക എന്ന് കല്‍ക്കാജി നിയമസഭാ സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ. ആം ആദ്മി പാര്‍ട്ടിയുടെ ആദ്യത്തെ വിക്കറ്റ് കെജ്രിവാളായിരിക്കും എന്ന് അല്‍ക്ക ലാംബ പറഞ്ഞു. കെജ്രിവാള്‍ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതിഷിയും മനീഷ് സിസോദിയയും തോല്‍ക്കുമെന്നും അവര്‍ പറഞ്ഞു.

''ഞാന്‍ കല്‍ക്കാജിയിലെയും ഡല്‍ഹിയിലെയും ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഡല്‍ഹി വിധി പ്രസ്താവിച്ചു. ഫലം എന്തുതന്നെയായാലും, ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കായി പോരാടുന്നത് തുടരും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നുണയനെ ഞാന്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് അരവിന്ദ് കെജ്രിവാളാണ്. വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് ഓടിപ്പോകകയാണ് അദ്ദേഹം,' അല്‍ക്ക ലാംബ പറഞ്ഞു.

Delhi Election Results

ന്യൂഡല്‍ഹിയില്‍ വീഴുന്ന എഎപിയുടെ ആദ്യ വിക്കറ്റ് അദ്ദേഹമായിരിക്കും എന്നും പിന്നാലെ അതിഷിയും മനീഷ് സിസോദിയയും തോല്‍ക്കും എന്നതും വ്യക്തമാണ് എന്നും അല്‍ക്ക ലാംബ കൂട്ടിച്ചേര്‍ത്തു. അതേസമയം വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡ് അനുസരിച്ച് അരവിന്ദ് കെജ്രിവാളും അതിഷി മര്‍ലേനയും മനീഷ് സിസോദിയയും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് കെജ്രിവാള്‍ മത്സരിച്ചത്.

ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേശ് ആണ് ലീഡ് ചെയ്യുന്നത്. നാലാം തവണയാണ് ന്യൂഡല്‍ഹി സീറ്റില്‍ നിന്ന് കെജ്രിവാള്‍ മത്സരിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് പര്‍വേശിന്റേത്. അതേസമയം ജംഗ്പുരയിലെ എഎപി സ്ഥാനാര്‍ത്ഥി മനീഷ് സിസോദിയ ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയ്ക്കെതിരെ പിന്നിലാണ്.

കല്‍ക്കാജി മണ്ഡലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ അതിഷിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക്ക ലാംബ മൂന്നാം സ്ഥാനത്താണ്. പട്പര്‍ഗഞ്ച് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി രവീന്ദര്‍ സിംഗ് നേഗിയ്‌ക്കെതിരെ എഎപി സ്ഥാനാര്‍ത്ഥി അവധ് ഓജയ് പിന്നിലാണ്.

2020 ലെ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ ബിജെപിയുടെ കപില്‍ മിശ്ര, കരവാല്‍ നഗര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ മനോജ് കുമാര്‍ ത്യാഗിക്കെതിരേയും മുന്നിട്ട് നില്‍ക്കുന്നു. അതേസമയം എഎപിയുടെ പ്രധാന നേതാക്കളെല്ലാം പിന്നിട്ട് നില്‍ക്കുമ്പോള്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷ് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+