Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഫലം: വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ട്രെന്‍ഡ് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 70 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ് നടന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി കഴിഞ്ഞതിനുശേഷം ഇവിഎമ്മുകളിലെ വോട്ടെണ്ണല്‍ നടക്കും. പോസ്റ്റല്‍ വോട്ടെണ്ണലിലെ ട്രെന്‍ഡ് അനുസരിച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് എന്നാണ് വിവരം.

8 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 12 സീറ്റുകളില്‍ ബിജെപിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് ഒരിടത്തും ലീഡ് നേടാനായിട്ടില്ല. ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലേറുമോ അതോ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2015 ല്‍ 70 ല്‍ 67 സീറ്റും നേടിയാണ് ആം ആദ്മി ഡല്‍ഹിയില്‍ കരുത്തുകാട്ടിയത്.

Delhi Election Results

2020 ല്‍ 62 സീറ്റുമായി അധികാരം നിലനിര്‍ത്തി എഎപി ഡല്‍ഹി രാഷ്ട്രീയത്തില്‍ പ്രബലമായി. മറുവശത്ത് എക്‌സിറ്റ് പോളുകളില്‍ ആണ് ബിജെപി ഇത്തവണ പ്രതീക്ഷ വെക്കുന്നത്. ഒരുകാലത്ത് ഡല്‍ഹിയില്‍ അധികാരത്തിന്റെ പര്യായമായിരുന്ന കോണ്‍ഗ്രസ് 2013 മുതല്‍ അധികാരത്തില്‍ നിന്ന് പുറത്താണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല.

2015 മുതല്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെക്കാള്‍ മുന്‍തൂക്കം ബിജെപിക്കുണ്ടെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. അഞ്ച് പ്രമുഖ ഏജന്‍സികളുടെ സര്‍വേ സൂചിപ്പിക്കുന്നത് ബിജെപി 38-43 സീറ്റുകള്‍ നേടുമെന്നും എഎപി 26-32 സീറ്റുകള്‍ നേടുമെന്നുമാണ്. ഷീലാ ദീക്ഷിതിന്റെ കീഴില്‍ 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് 0-1 സീറ്റുമായി മോശം പ്രകടനം ആവര്‍ത്തിക്കും.

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ തങ്ങള്‍ക്ക് ഏകദേശം 50 സീറ്റുകള്‍ ലഭിക്കും എന്ന് പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം. 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ രണ്ട് അര്‍ദ്ധസൈനിക കമ്പനികള്‍ ഉള്‍പ്പെടെ 10,000 ഉദ്യോഗസ്ഥരെ ഡല്‍ഹി പോലീസ് വിന്യസിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ അംഗീകൃത ഉദ്യോഗസ്ഥരെ മാത്രമേ അകത്ത് കടക്കാന്‍ അനുവദിക്കൂവെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പറഞ്ഞു. രണ്ട് അര്‍ദ്ധസൈനിക കമ്പനികള്‍ ഓരോ കേന്ദ്രത്തിലും കാവല്‍ ഏര്‍പ്പെടുത്തും. ഡല്‍ഹി പൊലീസ് ബാഹ്യ സുരക്ഷ കൈകാര്യം ചെയ്യും. മെറ്റല്‍ ഫ്രെയിം ഡിറ്റക്ടറുകള്‍, ഹാന്‍ഡ് ഹെല്‍ഡ് സ്‌കാനറുകള്‍, എക്സ്റേ മെഷീനുകള്‍ എന്നിവ സജ്ജമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+