Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഫലം: 2015 ല്‍ 3, 2020 ല്‍ 8..; ചാരത്തില്‍ നിന്നുയര്‍ന്ന് ബിജെപി; വമ്പന്‍ തിരിച്ചുവരവ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തില്‍ തിരിച്ചെത്തും എന്ന് വ്യക്തമായിരിക്കുകയാണ്. കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണം കൂടി ബിജെപിയുടെ കൈയിലെത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണ്. ഇതിനൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കാന്‍ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കും.

ഈ സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹി ജനത എങ്ങനെയാണ് വിധിയെഴുതിയത് എന്ന് പരിശോധിക്കാം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഡല്‍ഹിയുടെ രാഷ്ട്രീയ ഭൂപടത്തില്‍ എഎപി വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നത്. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല.

Delhi Election Results

70 അംഗ സഭയില്‍ 31 സീറ്റുകള്‍ ആണ് ബിജെപി നേടിയത്. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടി 28 സീറ്റുകള്‍ നേടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയുന്നതിനായി എട്ട് സീറ്റ് നേടിയ കോണ്‍ഗ്രസ്, ആം ആദ്മിയെ പിന്തുണച്ചു. എന്നാല്‍ ഈ സര്‍ക്കാരിന് 49 ദിവസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ലോക്പാല്‍ ബില്ലിനെ ചൊല്ലി ആപ്പ് സര്‍ക്കാര്‍ രാജി വെച്ചതോടെ രാജ്യതലസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പിന്നീട് 2015 ലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയത്. ആകെയുള്ള 70 സീറ്റില്‍ 67 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടി വിജയം കൊയ്തത്. ബിജെപി മൂന്ന് സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും ലഭിച്ചില്ല.

2020 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി വിജയം ആവര്‍ത്തിച്ചു. 70 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആപ്പ് ഭരണതുടര്‍ച്ച നേടിയത്. ബി ജെ പി എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പിലും ഒറ്റ സീറ്റിലും വിജയിക്കാനായില്ല. 1998 നും 2013 നും ഇടയില്‍ 15 വര്‍ഷം ദേശീയ തലസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസാണ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞത്. ഇത്തവണ കോണ്‍ഗ്രസ് ആം ആദ്മിയുടെ വോട്ട് പിടിച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത് എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+