Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി ഫലം: ഇനിയും തമ്മിലടിക്കൂ, സ്വയം ഇല്ലാതായിക്കോളൂ; ആപ്പിനേയും കോണ്‍ഗ്രസിനേയും പരിഹസിച്ച് ഒമര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരം പിടിക്കുമെന്നുറപ്പായതോടെ കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും പരിഹസിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളായിട്ടും പരസ്പരം മത്സരിച്ചതിനെ പരോക്ഷമായി പരിഹസിച്ചാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.

'ഇനിയും തമ്മിലടിക്കൂ. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോരാടുക, പരസ്പരം പോരാടി അവസാനിക്കുക,' എന്ന മീമാണ് ഒമര്‍ അബ്ദുള്ള പങ്ക് വെച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ബി ജെ പിക്ക് അനുകൂലമായ സാഹചര്യമാണ് എന്ന് നേരത്തെ തന്നെ ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ഇന്ത്യാ മുന്നണിക്കെതിരെ നേരത്തേയും ഒമര്‍ അബ്ദുള്ള വിമര്‍ശനം ഉന്നയിച്ചിരുന്നു.

Delhi Election Results 2025

ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തെക്കുറിച്ചോ അജണ്ടയെക്കുറിച്ചോ വ്യക്തതയില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചതാണെങ്കില്‍ അതിന് ശേഷം സഖ്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഡല്‍ഹി തിരഞ്ഞെടുപ്പുമായി ഞങ്ങള്‍ക്ക് ബന്ധമില്ലാത്തതിനാല്‍ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. ബിജെപിയെ എങ്ങനെ നേരിടണമെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും തീരുമാനിക്കണം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യാ സഖ്യ യോഗം സംഘടിപ്പിക്കുന്നില്ല,' എന്നായിരുന്നു ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സഖ്യത്തില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസും എഎപിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കാനാണ് തീരുമാനിച്ചത്. മാത്രമല്ല ഇരു പാര്‍ട്ടികളിലെയും നേതാക്കളും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുന്നതില്‍ മടി കാണിച്ചില്ല. ബി ജെ പിയുടെ ബി ടീം ആണ് എന്ന് പരസ്പരം ആരോപിക്കാനും ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ മുന്നോട്ട് വന്നിരുന്നു.

ഹരിയാനയില്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടും സഖ്യം വേണ്ടെന്നായിരുന്നു ഇരു പാര്‍ട്ടികളുടേയും തീരുമാനിച്ചു. ഹരിയാനയില്‍ 2014 മുതല്‍ ബി ജെ പി അധികാരത്തിലിരുന്നതിനാലും ഭരണ വിരുദ്ധത നേരിടേണ്ടി വരുന്നതിനാലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ സഖ്യത്തിന് കോണ്‍ഗ്രസോ ആം ആദ്മിയോ തയ്യാറായിരുന്നില്ല.

ഫലമോ സംസ്ഥാനത്തെ 90 നിയമസഭാ സീറ്റുകളില്‍ അര ഡസനിലേറെ സീറ്റിലും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിളര്‍ത്തി. ഇതോടെ 37 മണ്ഡലങ്ങളില്‍ മാത്രമായി കോണ്‍ഗ്രസിന്റെ വിജയം ചുരുങ്ങുകയും ചെയ്തു. ഡല്‍ഹിയിലെ 70 അസംബ്ലി സീറ്റുകളില്‍ ബിജെപിയുടെ ലീഡ് നില കേവലഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+