Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് 2025; ഫലം വേഗത്തിലറിയാം,സമഗ്ര കവറേജുമായി ഡെയ്‌ലി ഹണ്ട്

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. ഫെബ്രുവരി എട്ട് ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിക്കുക. ഇക്കുറി ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം വേദിയായത്. ത്രികോണപോരാട്ടമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും ആം ആദ്മിയും ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 62 സീറ്റുകൾ നേടിയായിരുന്നു ആം ആദ്മി വിജയിച്ചത്. ബിജെപിക്ക് 8 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. കോൺഗ്രസ് സംപൂജ്യരായി. 2013 മുതൽ ഡൽഹി ഭരിക്കുന്ന ആം ആദ്മി ഇക്കുറിയും അധികാരത്തുടർച്ച സ്വപ്നം കാണുന്നുണ്ട്. 27 വർഷമായി അധികാരത്തിന് പുറത്ത് നിൽക്കുന്ന ബിജെപിയെ സംബന്ധിച്ചും 10 വർഷമായി സീറ്റൊന്നും ലഭിക്കാത്ത കോൺഗ്രസിനെ സംബന്ധിച്ചും ഇത്തവണ അഭിമാനപ്പോരാട്ടമാണ്.

del-1

ഭരണം പിടിക്കാൻ ലക്ഷ്യം വെച്ച് വമ്പൻ വാഗ്ദാനങ്ങളായിരുന്നു ആം ആദ്മിയും ബിജെപിയും കോൺഗ്രസും പ്രഖ്യാപിച്ചത്. കൂടുതൽ തൊഴിലവസരങ്ങൾ, മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ, മുടക്കമില്ലാത്ത ശുദ്ധജലവിതരണം, യമുനാ നദി ശുചീകരണം, റോഡുകളുടെ വികസനം , ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ക്ഷേമനിധി എന്നിങ്ങനെ പോകുന്നു ആം ആദ്മിയുടെ വാഗ്ദാനങ്ങൾ. സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങളാണ് ബിജെപി നടത്തിയത്. പ്രതിമാസം വനിതകൾക്ക് 2500 രൂപ, ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപ,പാവപ്പെട്ട സ്ത്രീകൾക്ക് പാചകവാതക സിലിണ്ടർ വിലയിൽ 500 രൂപ സബ്സിഡി, അടൽ കാന്റീനുകൾ എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. 219 വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നത്.

എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ഇത്തവണ ബിജെപിക്ക് അട്ടിമറി വിജയമാണ് പ്രവചിക്കുന്നത്. 50 സീറ്റുകൾ വരെ പാർട്ടിക്ക് നേടാനാകുമെന്നാണ് ചില പ്രവചനങ്ങൾ. ഒരു എക്സിറ്റ് പോൾ മാത്രമാണ് ആം ആദ്മിക്ക് വിജയം പ്രവചിച്ചത്. അതേസമയം കോൺഗ്രസിന് ഇക്കുറി നില മെച്ചപ്പെടുത്താനാകുമെന്നും 3 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യയുണ്ടെന്നും പ്രവചനമുണ്ട്.

699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്ത് ഉള്ളത്. ഇതിൽ 602 പേർ പുരുഷൻമാരും 96 പേർ സ്ത്രീകളുമാണ്. ഡൽഹിയിലാകെ 1.55 കോടി വോട്ടർമാരാണ് ഉള്ളത്.

സമഗ്ര കവറേജുമായി ഡെയ്‌ലി ഹണ്ട്

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ സമഗ്ര കവറേജ് ആണ് ഡെയ്‌ലി ഹണ്ട് വായനക്കാർക്കായി ഒരുക്കുക. ആദ്യ ലീഡ്, വിജയികൾ, ഡാറ്റകളുടെ വിശകലനം, ട്രെന്റുകൾ, തിരഞ്ഞെടുപ്പ് ഫലം ജനജീവിത്തതിൽ ഉണ്ടാക്കുന്ന സ്വാധീനം തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഡെയ്‌ലി ഹണ്ടിലൂടെ വായനക്കാർക്ക് അറിയാൻ സാധിക്കും.

ഡെയ്‌ലി ഹണ്ടിലൂടെ ഇക്കാര്യങ്ങൾ അറിയാം

തിരഞ്ഞെടുപ്പ് തത്സമയ അപ്ഡേറ്റുകൾ

മണ്ഡലം-സീറ്റ് അടിസ്ഥാനത്തിലുള്ള ട്രെന്റുകൾ

മുൻ തിരഞ്ഞെടുപ്പ് ഫലങ്ങളുമായുള്ള താരതമ്യം

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ, ട്വിറ്റർ ട്രെന്റുകൾ, വിദഗ്ധരുടെ വിശകലനങ്ങൾ

തത്സമയ വീഡിയോകളും വൈറൽ മീമുകൾ, ട്രെന്റിങ്ങായ തിരഞ്ഞെടുപ്പ് വാർത്തകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+