Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തുടങ്ങി!! വന്‍ ലീഡ് നേടി എഎപി മുന്നേറ്റം

ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് ആംആദ്മിക്ക് വന്‍ മുന്നേറ്റം. 17 സീറ്റുകളിലാണ് ആം ആദ്മി മുന്നേറുന്നത്. ബിജെപി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മുന്നേറുന്നു. പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം ആംആദ്മിയുടെ വിജയമാണ് പ്രവചിച്ചത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ഫലസൂചനകളില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ആംആദ്മി ലീഡ് നേടുകയായിരുന്നു. ഈസ്റ്റ് ദില്ലിയില്‍ ഉള്‍പ്പെടെ വന്‍ പടയോട്ടമാണ് ആംആദ്മി നടത്തുന്നത്. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.ന്യൂദില്സിയിലെ മണ്ഡലങ്ങളില്‍ പത്ത് സീറ്റുകളില്‍ എട്ടിലും ആംആദ്മിയാണ് മുന്നില്‍.

 kejamit-1

ന്യൂദില്ലി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പട്പട് ഗഞ്ചില്‍ എഎപിയുടെ സിസോദിയയുമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ ബിജെപി ആറായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മുസ്തഫാബാദില്‍ ഉള്‍പ്പെടെ ആംആദ്മിയാണ് മുന്നേറുന്നത്. ദില്ലി കന്‍റോണ്‍മെന്‍റ്, ദ്വാരക, ജനക്പുരി, കൃഷ്ണ നഗര്‍, ഗോണ്ട എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത്.

അതേസമയം ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് എവിടേയും ലീഡില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു. ആംആദ്മി 67 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 3 സീറ്റുകളാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+