Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഡുവിനും കാപ്പിക്കും 12 രൂപ, ചോറിന് 70 ൽ കൂടരുത്; സ്ഥാനാർത്ഥികൾ ശ്രദ്ധിക്കണം, എല്ലാത്തിനും കണക്കുണ്ട്

ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ വിവിധ ഇനങ്ങൾക്കായി സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക വ്യക്തമാക്കുന്ന റേറ്റ് കാർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. റിപ്പോർട്ടുകൾ പ്രകാരം, മാർക്കറ്റ് ഡീലർമാർ, രാഷ്ട്രീയ പാർട്ടികൾ നിലവിലുള്ള ഉപഭോക്തൃ വില സൂചിക എന്നിവയിൽ നിന്ന് ജില്ലാ തിര‍ഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് പാനൽ പരമാവധി ഇനം തിരിച്ചുള്ള ചെലവ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇത് കൂടാതെ അസംബ്ലി നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചെലവിൽ ഇസിയുടെ പരമാവധി ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ്.

ഭക്ഷണത്തിനുള്ള നിരക്ക്: ചോളെ കുൽച്ചെ, ചോളെ ബട്ടൂര എന്നിവയ്ക്ക് യഥാക്രമം35 രൂപയും 40 രൂപയുമാണ്, സമൂസ, ബ്രഡ് പക്കോറ, ​ലഡ്ഡു, ​ഗുലാബ് ജാമൂൻ എന്നിവയ്ക്ക് 12 രൂപ, 100 മില്ലി ചായയ്ക്ക് 6 രൂപ, അതേ അളവിലുള്ള കാപ്പിക്ക് 12 രൂപ. ഫുൾ മീൽ ഒരു പ്ലേറ്റിന് 70 രൂപയിൽ കവിയരുത്.

vote e

ഹോട്ടലുകളിൽ താമസിക്കുന്നതിനും വാഹനങ്ങൾക്കും ഇസി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ടാറ്റ സുമോ, ടൊയോട്ട ഇന്നോവ, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ വാഹനങ്ങളുടെ നിരക്ക് പ്രതിദിനം 2421 രൂപയാണ്. ഒരു സാധാരണ കാറിന് പ്രതിദിനം 1499 രൂപയാണ് പരിധി. ഇരു ചക്ര വാഹനത്തിന് 84 രൂപയാണ് പരമാനധി ചെലവ്.

റോഡ് ഷോയ്ക്ക് മൃ​ഗങ്ങളെ വാടകയ്ക്ക് എടുക്കുന്ന മൃ​ഗങ്ങളെ വാടകയ്ക്ക് എടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് ഒരു കുതിരയുടെ പരമാവധി നിരക്ക് പ്രതിദിനം 3075 രൂപയും ആനയ്ക്ക് 6150 രൂപയും ആണ്. സ്ഥാനാർത്ഥികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി തേടേണ്ടതുണ്ട്.
പൂമാലകൾക്കും നിരക്കുകളുടെ പരിധിയുണ്ട്. ഓരോ ചെറിയ മാലയ്ക്കും 20 രൂപയിൽ കൂടരുത്. അതേ സമയം 10 അടി മാലകൾക്ക് 1,500 രൂപയിൽ കൂടരുത്. സ്റ്റേജ് ഡെക്കറേഷനായി ഉപയോ​ഗിക്കുന്ന പൂക്കൾക്ക് ചതുരശ്രയടിക്ക് 35 രൂപയാണ് വില.

പ്രചാരണ യോ​ഗങ്ങൾ സംഘടിപ്പിക്കാനും കസേര, മേശ, ടെന്റ്, ജനറേറ്റർ എന്നിവയ്ക്കുള്ശ ദിവസ വാടക ഉൾപ്പെടെ കമ്മീഷൻ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. 2000ത്തിന് മുകളിൽ ആളുകൾ പങ്കെടുക്കുന്ന ഒരു തിരഞ്ഞെടുപ്പ് യോ​ഗത്തിന് ദിവസം 30000 രൂപ വരെ ചെലവാക്കാം.

250 ൽ താഴെ ആളുകൾ പങ്കെടുക്കുന്ന യോ​ഗത്തിന് 6150 രൂപയിൽ കൂടുതൽ ചെലവാക്കരുത്. പാർട്ടി ഓഫീസുകളിൽ ഉൾപ്പെടെ എഴുതാൻ ഉപയോ​ഗിക്കുന്ന പേന 6 രൂപ വിലയുള്ളത് മതി. സ്ഥാനാർത്ഥി തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കഴിഞ്ഞാൽ ചെലവുകളുടെ കണക്കെടുപ്പ് ആരംഭിക്കുന്നു. രണ്ട് തീയതികളും ഉൾപ്പെടെ, ഫലങ്ങൾ പ്രഖ്യാപിക്കുന്ന ദിവസം ഇത് അവസാനിക്കും. ഫെബ്രുവരി 8 ന് ഫലം പ്രഖ്യാപിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+