കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബിജെപിക്ക് 30 മുതല്‍ 35 സീറ്റ് വരെ ലഭിക്കും, സര്‍വ്വേ ഫലം പുറത്ത്, 'തുറുപ്പ്' ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ഇക്കുറി ഏത് വിധേനയും അധികാരത്തിലേറാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. 2014 ല്‍ മോദി തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോള്‍ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നിലംതൊടാന്‍ പോലും ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി ദില്ലയില്‍ വിജയം ആവര്‍ത്തിച്ചു.അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പ് ഇക്കുറി ബിജെപിക്ക് അഭിമാന പോരട്ടമാണ്.

'ഗോവിന്ദച്ചാമി മാത്രമല്ലല്ലോ 33 പേരെ കൊന്നവരും മനുഷ്യരല്ലേ, സഞ്ജീവ് ഭട്ടിന് 'സൽസ്വഭാവി 'യായാലെന്താ?''ഗോവിന്ദച്ചാമി മാത്രമല്ലല്ലോ 33 പേരെ കൊന്നവരും മനുഷ്യരല്ലേ, സഞ്ജീവ് ഭട്ടിന് 'സൽസ്വഭാവി 'യായാലെന്താ?'

ശക്തമായ പ്രചരണമാണ് ദില്ലിയില്‍ ബിജെപി നടത്തുന്നത്. ഇത്തവണ മൂന്നില്‍ നിന്നും ബിജെപിയുടെ സീറ്റ് 30 മുതല്‍ 35 വരെ ഉയരുമെന്നാണ് സര്‍വ്വേ ഫലം. 'ഷെഹീന്‍ബാഗിലെ' പ്രതിഷേധങ്ങള്‍ ബിജെപിയുടെ സീറ്റ് ഉയര്‍ത്തുമെന്നാണ് സര്‍വ്വേയിലെ പ്രവചനം. വിശദാംശങ്ങളിലേക്ക്

 സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം ദില്ലിയില്‍ ആംആദ്മി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആംആദ്മിയുടെ വിജയം ഒളിഞ്ഞും തെളിഞ്ഞും പ്രവചിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനോ ആംആദ്മിക്കോ വോട്ട് ചെയ്യണമെന്ന് തിരുമാനിക്കാത്ത ഒരു വിഭാഗം ഇപ്പോഴും ദില്ലിയില്‍ ഉണ്ടെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ ഫലം.

 5000 ത്തോളം റാലികള്‍

5000 ത്തോളം റാലികള്‍

അതുകൊണ്ട് തന്നെ ഇവരെ ലക്ഷ്യം വെച്ച് വലിയ രീതിയിലുള്ള റാലികളും ഗൃഹസന്ദര്‍ശന പരിപാടികളുമാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 5000 ത്തോളം റാലികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തികാണിക്കാതെയാണ് ബിജെപിയുടെ പ്രചരണം. അതേസമയം നരേന്ദ്ര മോദി ഉള്‍പ്പെടെ വന്‍ പട തന്നെയാണ് ബിജെപിയുടെ താരപ്രചാരായി ദില്ലിയില്‍ എത്തുന്നതും.

 സീറ്റ് ഉയര്‍ത്തും

സീറ്റ് ഉയര്‍ത്തും

ഇവര്‍ എല്ലാം ലക്ഷ്യം വെയ്ക്കുന്നതാകട്ടെ പൗരത്വ നിയമത്തിനെതിരെ വനിതകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന ഷെഹീന്‍ബാഗും. അതിനൊരു കാരണവുമുണ്ട്. ഷെഹീന്‍ബാഗ് രാഷ്ട്രീയ ആയുധമാക്കുന്നത് ബിജെപിയുടെ സീറ്റുകള്‍ ഉയര്‍ത്തുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍.

 35 സീറ്റുകള്‍

35 സീറ്റുകള്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടിയ ഇടത്ത് 'ഷെഹീന്‍ബാഗിലൂടെ' 35 സീറ്റുകള്‍ വരെ നേടാന്‍ ആകുമെന്നാണ് ബിജെപയുടെ സര്‍വ്വേ പ്രവചനം.
രണ്ട് മാസത്തോളമായി 500 ഓളം പേരാണ് ഷെഹീന്‍ബാഗില്‍ രാപ്പകല്‍ പ്രതിഷേധമിരിക്കുന്നത്. പ്രധാന റോഡില്‍ ഇരിക്കുന്ന ഈ പ്രതിഷേധ സമരം ദില്ലിയില്‍ വലിയ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്, ബിജെപി നേതാക്കള്‍ പറയുന്നു.

 ഗുണകരമാകുമെന്ന്

ഗുണകരമാകുമെന്ന്

മനീഷ് സിസോദിയ ഉള്‍പ്പെടെയുളള ആംആദ്മി നേതാക്കള്‍ ഷെഹീന്‍ബാഗിനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഷെഹീന്‍ബാഗിലെ പ്രതിഷേധവും ആംആദ്മിയുടെ ഭരണപരാജയവുമാണ് തങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാണിക്കുന്നത്, ബിജെപി നേതാക്കള്‍ പറഞ്ഞു.

 എംപിമാരുടെ പ്രചരണം

എംപിമാരുടെ പ്രചരണം

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മികച്ച പ്രതികരണങ്ങളാണ് ബിജെപിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. അമിത് ഷായും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. എംപിമാരുടെ നേതൃത്വത്തിലുള്ള പ്രചരണമാണ് ബിജെപിയുടെ മറ്റൊരു തുറുപ്പ്.

 സമുദായാംഗങ്ങളോട്

സമുദായാംഗങ്ങളോട്

ബിജെപി എംപിമാരോട് അവരുടെ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, എന്നിവടങ്ങളില്‍ നിന്നുള്ള എംപിമാര്‍ക്ക് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 വിജയിച്ചേക്കില്ല

വിജയിച്ചേക്കില്ല

ബംഗാളില്‍ കൂടുതലായുള്ള ദില്ലിയുടെ ഭാഗങ്ങളില്‍ പ്രചരണം നടത്താനാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് ബംഗാളില്‍ നിന്നുള്ള ലോക് ചാറ്റര്‍ജി പറഞ്ഞു. അതേസമയം പാര്‍ട്ടി തന്ത്രങ്ങള്‍ പൂര്‍ണമായി വിജയിക്കണമെന്നില്ലെന്ന് ചില നേതാക്കള്‍ സമ്മതിക്കുന്നു.

 ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു. അതേസമയം 20-25 ശതമാനത്തിനുള്ളിലുള്ള വോട്ടര്‍മാര്‍ ഇപ്പോഴും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ആലോചനയില്‍ ഉള്ളവരാണ്. ഇവരാണ് ബിജെപിയുടെ ലക്ഷ്യമെന്നും നേതാക്കള്‍ പറഞ്ഞു.

സിദ്ധരാമയ്യ ചരടുവലിച്ചു? ഡികെ ശിവകുമാര്‍ പുറത്ത്? ദേശീയ നേതൃത്വത്തിന്‍റെ തിരുമാനം ഇങ്ങനെ

English summary
Delhi election; shaheenbag will help to boost BJP tally internal survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X