ദില്ലി കോണ്‍ഗ്രസിന്റെ ശവപ്പെട്ടി: രാഹുല്‍ ഗാന്ധിയെ ഇറക്കിവിടൂ, പ്രിയങ്കയെ വിളിച്ച് കയറ്റൂ
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു. ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥ.
ഇതിനെല്ലാം കാരണക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയും, അത് രാഹുല്‍ ഗാന്ധിയാണെന്ന്. രാഹുല്‍ നേതൃത്വത്തിലേക്ക് വന്നതാണത്രെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്ത് വന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു വിഭാഗം വന്ന് രാഹുല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണം എന്നതാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ തവണ ഷീല ദീക്ഷിത് പരാജയപ്പെട്ടിടത്ത് ഇക്കുറി അജയ് മാക്കനെ ആണ് കോണ്‍ഗ്രസ് പരീക്ഷിച്ചത്. രാഹുല്‍ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നാണ് മാക്കന്‍ അറിയപ്പെടുന്നത്. ആ അജയ് മാക്കന്‍ പോലും തോവിയടയുകയാണ്.
ദില്ലി തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍
തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്ത് വരുന്നതിന് മുമ്പ് തന്നെ മാക്കന്‍ പരാജയം സമ്മതിച്ചു. മാത്രമല്ല, പാര്‍ട്ടിയിലെ എല്ലാ ഔദ്യോഗിക പദവികളും അദ്ദേഹം രാജിവച്ചു. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് മാക്കന്‍.
15 വര്‍ഷം തുടര്‍ച്ചയായി ദില്ലി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വതന്ത്ര ഇന്ത്യയില്‍ അര നൂറ്റാണ്ടോളം ഭരണം കയ്യാളിയ പാര്‍ട്ടി. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.












Click it and Unblock the Notifications