കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: ആപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്, കെജ്രിവാളിന് ന്യൂ ദില്ലി!!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 70 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂ ദില്ലിയിൽ നിന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പർഗഞ്ചിൽ നിന്നുമാണ് ജനവിധി തേടുന്നത്. ആപ് നേതാക്കൾ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വിളിച്ച യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം.

ആപ്പ് നേതാവ് പർലാഡ് സിംഗ് സാഹ്നി ചാന്ദ്നി ചൌക്കിൽ നിന്നും വിനയ് കുമാർ മിശ്ര ധ്വാരകയിൽ നിന്നും മത്സരിക്കും. ഗാന്ധി നഗറിൽ നിന്നാണ് ദിപു ചൌധരി മത്സരിക്കുന്നത്. പാർട്ടി വക്താവ് കുൽദീപ് കുമാറിനെ മനോജ് കുമാറിന് പകരം കൊണ്ട് ലിയിൽ നിന്നാണ് മത്സരിക്കുന്നത്. ചൊവ്വാഴ്ചയാണ് ആപ്പ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.

kejriwal-15790

എട്ട് വനിതാ സ്ഥാനാർത്ഥികളാണ് ആം ആദ്മിയിൽ നിന്ന് ജനവിധി തേടുന്നത്. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് ആറ് പുതിയ പേരുകളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് മാറ്റി നിർണയിച്ചിട്ടുള്ളത്.

വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 70 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതായി ആപ്പ് ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. എല്ലാ സ്ഥാനാർത്ഥികളെയും അഭിനന്ദിക്കുന്നതായും അവരവരുടെ മണ്ഡലത്തിൽ വിശ്വാസവും സത്യസന്ധതയും ഉറപ്പാക്കണമെന്നും ട്വീറ്റിൽ പറയുന്നു.

English summary
Delhi Elections 2020: AAP announces list of 70 candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X