കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍.... ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ച് കെജ്‌രിവാള്‍, അപ്രതീക്ഷിത നീക്കം!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ദില്ലിയില്‍ ക്ഷേത്ര സന്ദര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍. നേരത്തെ തന്നെ ഹിന്ദു വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ കെജ്‌രിവാള്‍ ശ്രമിക്കുന്നുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരിയും ക്ഷേത്ര സന്ദര്‍ശന തിരക്കിലാണ്. ഹനുമാന്‍ ക്ഷേത്രത്തിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. കെജ്‌രിവാള്‍ കൊണോട്ട് പ്ലേസിലുള്ള ക്ഷേത്രത്തിലും തിവാരി ദക്ഷിണ ദില്ലിയിലെ കല്‍ക്കാജിയിലുമാണ് സന്ദര്‍ശനം നടത്തിയത്.

1

നേരത്തെ താനൊരു ഹനുമാന്‍ ഭക്തനാണെന്ന് കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ബിജെപി കെജ്‌രിവാള്‍ ഹിന്ദുവിരുദ്ധനാണെന്ന് ആവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു ഇക്കാര്യം പറഞ്ഞത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി പ്രശ്‌നത്തിലാണെന്നും, ക്ഷേത്രത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാനാണ് പോകുന്നതെന്നും പരിഹസിച്ചിരുന്നു. സങ്കട് മോചന്‍ എന്നാല്‍ ഹനുമാനെ ഹിന്ദുവിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്. ഈ വാക്കുപയോഗിച്ചായിരുന്നു പരിഹാസം.

അതേസമയം ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കി ശിവസേനയും കെജ്‌രിവാളിനെ പുകഴ്ത്തിയിരിക്കുകയാണ്. ബിജെപി വര്‍ഗീയമായി വോട്ടര്‍മാരെ വിഭജിക്കാനാണ് ശ്രമികക്കുന്നതെന്നും, എന്നാല്‍ കെജ്‌രിവാളിന് മുന്നില്‍ അവര്‍ മുട്ടുകുത്തിയെന്നും ശിവസേന പറഞ്ഞു. മഹാരാഷ്ട്രയും ജാര്‍ഖണ്ഡും നഷ്ടമായതിന് പിന്നാലെ ദില്ലി കൂടി കൈവിടാതിരിക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ശിവസേന പരിഹസിച്ചു. എന്നാല്‍ മോദിയുടെ മന്ത്രിസഭ മൊത്തമായി എത്തിയിട്ടും ദില്ലിയില്‍ ഫലം കണ്ടില്ലെന്നും ശിവസേന പറഞ്ഞു.

കെജ്‌രിവാള്‍ എല്ലാ അര്‍ത്ഥത്തിലും മുന്‍നിരയില്‍ നില്‍ക്കുകയാണ്. ബിജെപി 200 എംപിമാരുടെ സൈന്യത്തെയാണ് കളത്തിലിറക്കിയത്. അഞ്ച് വര്‍ഷം എന്ത് ചെയ്‌തെന്ന അടിസ്ഥാനത്തിലാണ് കെജ്‌രിവാള്‍ വോട്ടു ചോദിച്ചത്. ഇത് രാജ്യത്തിന്റെ രാഷ്ട്രീയത്തിലെ പുതു പരീക്ഷണമാണ്. എല്ലാ പാര്‍ട്ടികളും ഇത് സ്വാഗതം ചെയ്യണം. ദില്ലിയിലെ വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണെന്നും ശിവസേന സാമ്‌നയിലെ ലേഖനത്തില്‍ വ്യക്തമാക്കി.

ഇങ്ങനാണോ ഒരു പ്രധാനമന്ത്രി പെരുമാറുക.. ട്യൂബ്‌ലൈറ്റ് പരിഹാസത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി!!ഇങ്ങനാണോ ഒരു പ്രധാനമന്ത്രി പെരുമാറുക.. ട്യൂബ്‌ലൈറ്റ് പരിഹാസത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി!!

English summary
delhi elections 2020 arvind kejriwal at hanuman temple for divine aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X