കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്, ന്യൂ ദില്ലി സീറ്റിൽ ആര്?

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 57 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി പുറത്തിറക്കിയിട്ടുള്ളത്. ഫെബ്രുവരി എട്ടിന് ദില്ലിയിലെ 70 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഇതിൽ 57 സീറ്റൂകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക മാത്രമാണ് ദില്ലി ബിജെപി തലവൻ മനോജ് തിവാരി പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ ന്യൂ ദില്ലി സീറ്റിലെ സ്ഥാനാർത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.

പത്ത് വാക്യങ്ങള്‍ പൗരത്വ നിയമത്തെ കുറിച്ച് പറയൂ... രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി!!ബിജെപി നേതാവ് കപിൽ മിശ്ര മോഡൽ ടൌണിൽ നിന്നും വിജേന്ദർ ഗുപ്ത രോഹിണിയിൽ നിന്നും മത്സരിക്കും. ഷാലിമാർ ബാഗിൽ നിന്ന് രേഖ ഗുപ്തയും ചാന്ദ്നി ചൌക്കിൽ നിന്ന് സുമൻ കുമാർ ഗുപ്തയുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 57 സ്ഥാർത്ഥികളിൽ 11 പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരിൽ നാല് പേർ സ്ത്രീകളാണ്. കോൺഗ്രസ് വിട്ടെത്തിയ സഞ്ജയ് സിംഗ്, സുരേന്ദ്ര സിംഗ് ബിട്ടു എന്നിവരും ബിജെപി ടിക്കറ്റിൽ ദില്ലി തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നുണ്ട്.

manojtiwari-

ആംആദ്മിയിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ വാജ് പേയിയെ ബിജെപി ഗാന്ധിനഗറിൽ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. ന്യൂ ദില്ലി മണ്ഡലത്തിൽ നിന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ പേര് ബിജെപി ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

English summary
Delhi Elections 2020: BJP releases list of 57 candidates, withholds name for New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X