Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി വോട്ടെണ്ണല്‍; ഹാട്രിക്ക് അടിക്കുമോ ആപ്പ്? അതോ 20 വര്‍ഷത്തിന് ശേഷം ബിജെപിയോ? കോണ്‍ഗ്രസിനെന്ത്?

ദില്ലി: രാജ്യതലസ്ഥാനത്ത് അരവിന്ദ് കെജ്രിവാളിന്‍റെ ആംആദ്മി ഹാട്രിക് അടിക്കുമോ? അതോ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി അധികാരം പിടിക്കുമോ? കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയെന്ത്?. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അറിയാന്‍ ഇനി അവശേഷിക്കുന്നത് മിനിട്ടുകള്‍ മാത്രം. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. 70 മണ്ഡലങ്ങളിലേയും ഫലം പതിനൊന്ന് മണിയോടെ തന്നെ വ്യക്തമാവും.

arvind-kejriwal

എക്സിറ്റ് പോളുകള്‍ നല്‍കുന്ന ആത്മവിശ്വസത്തിന്‍റെ ബലത്തില്‍ വലിയ പ്രതീക്ഷയിലാണ് ആംആദ്മി. തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന മുഴുവന്‍ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത് ദില്ലിയില്‍ ആംആദ്മി അധികാരത്തില്‍ തുടരുമെന്നാണ്. ബിജെപി കഴിഞ്ഞ തവണത്തേതില്‍ നിന്ന് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. അതേസമയം കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും പ്രവചനങ്ങളില്‍ കാണാന്‍ കഴിയില്ല.

ഫെബ്രുവരി എട്ടിന് നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പോളിംഗ് ആണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4 ശതമാനം കുറവാണ് ഇത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.47 ശതമാനം വോട്ടായിരുന്നു രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്.

2015 ലെ നിമയഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 ല്‍ 67 സീറ്റും നേടിയായിരുന്നു ആംആദ്മി അധികാരത്തിലെത്തിയത്. ശേഷിക്കുന്ന 3 സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കിയപ്പോള്‍ പതിനഞ്ച് വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി ഭരിച്ച കോണ്‍ഗ്രസിന് സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 7 മണ്ഡലങ്ങളിലും ബിജെപിയായിരുന്നു വിജയിച്ചത്.

Recommended Video

cmsvideo
    Aravind kejriwal start inviting guests for swearing in ceremony before election result

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+