കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അമിത പ്രതീക്ഷയുണ്ടായിരുന്ന വോട്ട് ബാങ്കാണ് പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ളവരുടെത്. ബിജെപിയുടെ ദില്ലി മുഖമായ മനോജ് തിവാരി പൂര്‍വാഞ്ചല്‍ പ്രതീകമാണ്. കൂടാതെ ബിഹാറില്‍ നിന്നും യുപിയില്‍ നിന്നുമുള്ള പ്രമുഖരെ പ്രചാരണത്തിന് ഇറക്കിയതും ഈ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്.

എന്നാല്‍ എല്ലാ തന്ത്രങ്ങളും പാളിയെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്നുള്ളവരുടെ 55 ശതമാനം വോട്ടും അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന എഎപിക്കാണ് ലഭിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍...

ഏറെ പ്രതീക്ഷയുള്ള വോട്ട ബാങ്ക്

ഏറെ പ്രതീക്ഷയുള്ള വോട്ട ബാങ്ക്

ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള വോട്ട ബാങ്കാണ് പൂര്‍വാഞ്ചല്‍ സമൂഹത്തിന്റേത്. ഇവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ കൂടുതല്‍ പേരും എഎപിക്കാണ് വോട്ട് ചെയ്തത് എന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഇതാകട്ടെ, ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഉന്നത നേതൃത്വം യോഗം ചേര്‍ന്ന പോളിങ് അവലോകം നടത്തി.

ഇപ്പോള്‍ പ്രതികരിക്കേണ്ട

ഇപ്പോള്‍ പ്രതികരിക്കേണ്ട

യഥാര്‍ഥ ഫലം വന്ന ശേഷം പ്രതികരിക്കാമെന്നാണ് ഇപ്പോള്‍ ബിജെപിയുടെ നിലപാട്. പൂര്‍വാഞ്ചല്‍ സമൂഹത്തിന്റേത് മാത്രമല്ല, ഹരിയാനക്കാര്‍, രാജസ്ഥാനികള്‍ തുടങ്ങി ദില്ലി വോട്ടര്‍മാരില്‍ കൂടുതലുള്ള എല്ലാ സമൂഹത്തില്‍ നിന്നും എഎപിക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നാണ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

55 ശതമാനം ദില്ലിക്കാര്‍ എഎപിക്കാണ് വോട്ട് ചെയ്തത്. 55 ശതമാനം പൂര്‍വാഞ്ചലുകാരും എഎപിക്ക് വോട്ട് ചെയ്തു. 54 ശതമാനം ഹരിയാനക്കാരും 61 ശതമാനം രാജസ്ഥാനികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 ശതമാനം ദില്ലി വോട്ടര്‍മാരും എഎപിയെ ആണ് പിന്തുണച്ചതെന്നും എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

ബിജെപിക്ക് ലഭിച്ചത് ഇങ്ങനെ

ബിജെപിക്ക് ലഭിച്ചത് ഇങ്ങനെ

ദില്ലിക്കാരില്‍ 35 ശതമാനം ബിജെപിയെ പിന്തുണച്ചു. പൂര്‍വാഞ്ചലുകാരില്‍ 36 ശതമാനമാണ് ബിജെപിക്ക് വോട്ട് ചെയ്തത്. 35 ശതമാനം ഹരിയാനക്കാരും 30 ശതമാനം രാജസ്ഥാന്‍കാരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 35 ശതമാനം വോട്ടര്‍മാരും ബിജെപിക്ക് വോട്ട് ചെയ്തുവെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു.

68 സീറ്റ് വരെ ലഭിച്ചേക്കാം

68 സീറ്റ് വരെ ലഭിച്ചേക്കാം

എഎപിക്ക് 59-68 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. 2015ല്‍ എഎപിക്ക് 67 സീറ്റ് ലഭിച്ചിരുന്നു. ബിജെപിക്ക് ഇത്തവണ 2-11 സീറ്റ് കിട്ടിയേക്കും. അതേസമയം, കോണ്‍ഗ്രസിന് കഴിഞ്ഞതവണത്തെ പോലെ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്.

കോണ്‍ഗ്രസ്-എഎപി സഖ്യം

കോണ്‍ഗ്രസ്-എഎപി സഖ്യം

സൗത്ത് ദില്ലിയിലെ 10ല്‍ ഒമ്പതു സീറ്റിലും എഎപി ജയിക്കും. ഒരു സീറ്റ് ബിജെപിക്കു കിട്ടും. ഈസ്റ്റ് ദില്ലിയിലും ഒമ്പത് സീറ്റ് എഎപിക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസിന് ദില്ലിയില്‍ ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ കനത്ത രാഷ്ട്രീയ തിരിച്ചടിയാകും. ഒരുപക്ഷേ, എഎപിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കും.

മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു

മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു

ദില്ലിയിലെ പ്രധാന വോട്ട് ബാങ്കായ മുസ്ലിങ്ങളും എഎപിക്കാണ് വോട്ട് ചെയ്തതെന്ന് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു. ദില്ലിയിലെ പല മണ്ഡലങ്ങളിലും നിര്‍ണായകമാണ് മുസ്ലിം വോട്ടുകള്‍. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായിരുന്നു മുസ്ലിങ്ങള്‍. അന്ന് ദില്ലി ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു.

ബിജെപിയെ പേടി

ബിജെപിയെ പേടി

69 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനേക്കാള്‍ ദില്ലിയില്‍ ശക്തര്‍ എഎപിയാണെന്ന് മുസ്ലിങ്ങള്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന് 15 ശതമാനം മുസ്ലിങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് സര്‍വ്വെയില്‍ കണ്ടെത്തിയത്.

കോണ്‍ഗ്രസിന് പഴയ ശക്തിയില്ല

കോണ്‍ഗ്രസിന് പഴയ ശക്തിയില്ല

ബിജെപിക്ക് ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് സര്‍വ്വെ പറയുന്നത്. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് സര്‍വ്വെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് പഴയ ശക്തിയില്ലെന്നാണ് മുസ്ലിം വോട്ടര്‍മാര്‍ പ്രതികരിച്ചതത്രെ.

സമുദായ വോട്ടിന്റെ വഴി

സമുദായ വോട്ടിന്റെ വഴി

ഒബിസി വിഭാഗക്കാര്‍ കൂടുതലും വോട്ട് ചെയ്തത് എഎപിക്കാണ്. 54 ശതമാനം ഒബിസിക്കാരാണ് എഎപിക്ക് വോട്ട് ചെയ്തതെന്ന് സര്‍വ്വെയില്‍ പറയുന്നു. ബിജെപിക്ക് 38 ശതമാനം ഒബിസിക്കാര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസിന് അഞ്ച് ശതമാനം പേരും വോട്ട് ചെയ്തു. ബാല്‍മീകി സമുദായം, പട്ടിക ജാതി വിഭാഗക്കാര്‍, മുസ്ലിങ്ങള്‍ എന്നിവരെല്ലാം പ്രധാനമായും അനുകൂലിച്ചത് എഎപിയെ തന്നെ.

കോണ്‍ഗ്രസിന്റെ കോട്ടകള്‍

കോണ്‍ഗ്രസിന്റെ കോട്ടകള്‍

ഒരു കാലത്ത് കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്തിരുന്നവരാണ് മുസ്ലിങ്ങളും എസ്‌സി വിഭാഗവും ബാല്‍മീകി വോട്ടര്‍മാരും. ഒബിസി വോട്ടര്‍മാരില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വോട്ടെല്ലാം ഇത്തവണ കൂടുതല്‍ ലഭിച്ചത് എഎപിക്കാണ്. അതുകൊണ്ടുതന്നെ ഭരണം എഎപിക്കാണെന്നും സര്‍വ്വെ ഫലം പറയുന്നു.

എല്ലാം ചൊവ്വാഴ്ച അറിയാം

എല്ലാം ചൊവ്വാഴ്ച അറിയാം

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തെളിയുന്നത് കോണ്‍ഗ്രസ് ചിത്രത്തിലുണ്ടാകില്ല എന്നാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലം തള്ളുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇവിഎമ്മില്‍ ചില തിരിമറികള്‍ നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് എഎപി ആരോപിക്കുന്നു. ബിജെപി 48 സീറ്റുമായി അധികാരത്തിലെത്തുമെന്ന് മനോജ് തിവാരി അവകാശപ്പെടുന്നു. വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും.

'സിഎഎ അനുകൂല റാലിക്കെത്തിയവര്‍' അഴിഞ്ഞാടി; വിദ്യാര്‍ഥിനികള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട അതിക്രമം'സിഎഎ അനുകൂല റാലിക്കെത്തിയവര്‍' അഴിഞ്ഞാടി; വിദ്യാര്‍ഥിനികള്‍ക്ക് നേരെ മണിക്കൂറുകള്‍ നീണ്ട അതിക്രമം

English summary
Delhi Elections 2020: Majority of Purvanchali, Haryanvi vote went to AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X