കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു; കോണ്‍ഗ്രസിനെ കൈവിട്ടെന്നും സര്‍വ്വെ

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ദില്ലിയിലെ പല മണ്ഡലങ്ങളിലും നിര്‍ണായകമാണ് മുസ്ലിം വോട്ടുകള്‍. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായിരുന്നു മുസ്ലിങ്ങള്‍. അന്ന് ദില്ലി ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മുസ്ലിം വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസ് പെട്ടിയില്‍ വീഴാറില്ല. പകരം പല പെട്ടികളിലായിട്ടാണ് വീഴാറ്.

ഇത്തവണ മുസ്ലിം വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് അരവിന്ദ് കെജ്രിവാളിന്റെ എഎപിക്കാണെന്ന് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലം കണ്ടെത്തിയിരിക്കുന്നു. ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്നും സര്‍വ്വെ പറയുന്നു. വിശദാംശങ്ങള്‍...

കൂടുതല്‍ മുസ്ലിങ്ങള്‍ എഎപിക്കൊപ്പം

കൂടുതല്‍ മുസ്ലിങ്ങള്‍ എഎപിക്കൊപ്പം

ഇത്തവണ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത് എഎപിക്കാണ്. 69 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനേക്കാള്‍ ദില്ലിയില്‍ ശക്തര്‍ എഎപിയാണെന്ന് മുസ്ലിങ്ങള്‍ കണക്കുകൂട്ടുന്നു.

 കോണ്‍ഗ്രസിന് 15 ശതമാനം

കോണ്‍ഗ്രസിന് 15 ശതമാനം

കോണ്‍ഗ്രസിന് 15 ശതമാനം മുസ്ലിങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് സര്‍വ്വെയില്‍ കണ്ടെത്തിയത്. ഇത് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകളാണെന്ന് നിരീക്ഷിക്കപ്പെടുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന മുസ്ലിം വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ബിജെപിക്ക് ഒമ്പത് ശതമാനം

ബിജെപിക്ക് ഒമ്പത് ശതമാനം

ബിജെപിക്ക് ഒമ്പത് ശതമാനം മുസ്ലിങ്ങള്‍ വോട്ട് ചെയ്തുവെന്നാണ് സര്‍വ്വെ പറയുന്നത്. വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ നടത്തിയ പ്രതികരണങ്ങള്‍ കണക്കിലെടുത്താണ് സര്‍വ്വെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഒരു ഭാഗത്ത് മുസ്ലിങ്ങള്‍ നടത്തുന്നതിനിടെയാണിത്.

എന്തുകൊണ്ട് നിങ്ങള്‍

എന്തുകൊണ്ട് നിങ്ങള്‍

എന്തുകൊണ്ട് നിങ്ങള്‍ കോണ്‍ഗ്രസിനേക്കാള്‍ അധികം എഎപിയെ തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് മുസ്ലിം വോട്ടര്‍മാര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്... ബിജെപിയെ പരാജയപ്പെടുത്താന്‍ ദില്ലിയില്‍ സാധിക്കുക എഎപിക്കാണെന്ന് അവര്‍ പ്രതികരിക്കുന്നു. കോണ്‍ഗ്രസ് ശക്തി ക്ഷയിച്ചെന്നും അവര്‍ കരുതുന്നു.

ഒബിസി വിഭാഗക്കാരുടെ വോട്ട്

ഒബിസി വിഭാഗക്കാരുടെ വോട്ട്

ഒബിസി വിഭാഗക്കാര്‍ കൂടുതലും വോട്ട് ചെയ്തത് എഎപിക്കാണ്. 54 ശതമാനം ഒബിസിക്കാരാണ് എഎപിക്ക് വോട്ട് ചെയ്തതെന്ന് സര്‍വ്വെയില്‍ പറയുന്നു. ബിജെപിക്ക് 38 ശതമാനം ഒബിസിക്കാര്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസിന് അഞ്ച് ശതമാനം പേരും വോട്ട് ചെയ്തു.

മറ്റുള്ളവരുടെ വോട്ടുകള്‍ പോയ വഴി

മറ്റുള്ളവരുടെ വോട്ടുകള്‍ പോയ വഴി

ബാല്‍മീകി സമുദായം, പട്ടിക ജാതി വിഭാഗക്കാര്‍, മുസ്ലിങ്ങള്‍ എന്നിവരെല്ലാം പ്രധാനമായും അനുകൂലിച്ചത് എഎപിയെ തന്നെ. ഇവര്‍ക്കിടയില്‍ വളരെ പിന്നിലായി രണ്ടാംസ്ഥാനത്ത് ബിജെപിയുണ്ട്. കോണ്‍ഗ്രസ് അതിനേക്കാള്‍ പിന്നിലാണെന്നും സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമ്പോള്‍...

കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമ്പോള്‍...

ഒരു കാലത്ത് കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്തിരുന്നവരാണ് എസ്‌സി വിഭാഗവും ബാല്‍മീകി വോട്ടര്‍മാരും. ഒബിസി വോട്ടര്‍മാരില്‍ വലിയൊരു ഭാഗം കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വോട്ടെല്ലാം ഇത്തവണ കൂടുതല്‍ ലഭിച്ചത് എഎപിക്കാണെന്നാണ് സര്‍വ്വെ ഫലം പറയുന്നത്.

ഭരണം എഎപിക്കെന്ന് ഫലം

ഭരണം എഎപിക്കെന്ന് ഫലം

70 നിയമസഭാ മണ്ഡലങ്ങളാണ് ദില്ലിയില്‍. ഇതില്‍ 63 സീറ്റുകള്‍ എഎപി നേടുമെന്നാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപിക്ക് ഏഴ് സീറ്റ് നേടുമെന്നും പറയുന്നു. അപ്പോള്‍ കോണ്‍ഗ്രസ് പൂജ്യമാകുമെന്ന് ചുരുക്കം. 2015ലും കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചിരുന്നില്ല.

ആകെതുക ഇങ്ങനെ

ആകെതുക ഇങ്ങനെ

വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രധാനമായും സൂചിപ്പിക്കുന്ന ഒരു കാര്യം ഭരണത്തില്‍ എഎപി തുടരുമെന്ന് തന്നെയാണ്. എന്നാല്‍ ബിജെപിക്ക് സീറ്റ് കൂടുമെന്നും ചില സര്‍വ്വെകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ലെന്നും ഒരുപക്ഷേ, നാല് സീറ്റ് വരെ കിട്ടിയേക്കാമെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഹരിയാന ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്

ഹരിയാന ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്

എഎപി, ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലുള്ള ത്രികോണ മല്‍സരമാണ് ദില്ലിയില്‍ നടന്നത്. പക്ഷേ, എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തെളിയുന്നത് കോണ്‍ഗ്രസ് ചിത്രത്തിലുണ്ടാകില്ല എന്നാണ്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലം തള്ളുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഹരിയാനയില്‍ സംഭവിച്ച പോലെ കോണ്‍ഗ്രസ് കുതിച്ചുകയറുമെന്നാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.

ചൊവ്വാഴ്ച വോട്ടെണ്ണും

ചൊവ്വാഴ്ച വോട്ടെണ്ണും

2015ല്‍ മികച്ച വിജയം നേടി അധികാരത്തിലെത്തിയവരാണ് എഎപി. 67 സീറ്റാണ് അന്ന് പാര്‍ട്ടി നേടിയത്. ഇത്തവണ മുഴുവന്‍ സീറ്റും നേടുമെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. 40 സീറ്റിലധികം നേടുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഇവിഎമ്മില്‍ തിരിമറിക്ക് സാധ്യതയുണ്ടെന്ന് എഎപി ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു. ഏതായാലും എല്ലാ പാര്‍ട്ടികളും കാത്തിരിപ്പിലാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.

English summary
Delhi Elections 2020: Muslim voters prefer AAP, Nine percent to BJP, Says India Today exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X