കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമാറ്റച്ചട്ടം ലംഘിച്ചു: അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്, വാഗ്ധാനം നൽകി!!

Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് തിരഞ്ഞെടുപ്പ് റാലിയിൽ വെച്ച് പരസ്യവാദ്ഗാനം നൽകിയ സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. കോടതി പരിസരങ്ങളിൽ മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് കെജ്രിവാൾ പരസ്യമായി വാഗ്ധാനം നൽകിയെന്ന് കാണിച്ച് ബിജെപി നേതാവ് സമർപ്പിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിട്ടുള്ളത്.

ജാമിയ വെടിവെപ്പില്‍ ശക്തമായ നടപടിയെടുക്കുമെന്ന് അമിത് ഷാ, കുറ്റവാളിയെ വെറുതെ വിടില്ല, മുന്നറിയിപ്പ്!ജാമിയ വെടിവെപ്പില്‍ ശക്തമായ നടപടിയെടുക്കുമെന്ന് അമിത് ഷാ, കുറ്റവാളിയെ വെറുതെ വിടില്ല, മുന്നറിയിപ്പ്!

ജനുവരി 13ന് ഹസാരി കോടതി സമീപത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ദില്ലി ബാർ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഭൂമി അനുവദിക്കുകയാണെങ്കിൽ കോടതി പരിസരത്ത് മൊഹല്ല ക്ലിനിക്ക് സ്ഥാപിക്കും എന്നതായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.

kejriwal-1

അരവിന്ദ് കെജ്രിവാൾ നൽകിയിട്ടുള്ളത് ഒരു വാഗ്ധാനമാണെന്ന് സ്ഥിരീകരിച്ച തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പെരുമാറ്റച്ചട്ട ലംഘിച്ച് വാഗ്ധാനം നൽകിയെന്ന്ചൂണ്ടിക്കാണിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയിൽ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിലുണ്ട്.

English summary
Delhi elections: EC showcause notice to Arvind Kejriwal over model code of conduct violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X