ദില്ലിയില്‍ കെജ്രിവാളിന് ചീമുട്ടയും കല്ലും കൊണ്ട് ഏറ്
ദില്ലി: മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് നേരെ ചീമുട്ടയും കല്ലും കൊണ്ട് ഏറ്. വടക്കന്‍ ദില്ലിയിലെ സുല്‍ത്താന്‍പൂര്‍ മദ്ര അസംബ്ലി മണ്ഡലത്തില്‍ റാലിക്കിടെയാണ് കെജ്രിവാളിന് മുട്ട കൊണ്ട് ഏറ് കിട്ടിയത്. സുല്‍ത്താന്‍പൂര്‍ മജ്രയിലെ ജിലേബി ചൗക്കില്‍ മൂന്നാമത്തെ ജനസഭയില്‍ പങ്കെടുക്കുകയായിരുന്നു കെജ്രിവാള്‍.
റാലിക്കിടെ ഒരു അജ്ഞാതന്‍ കെജ്രിവാളിന് നേരെ ചീമുട്ടയും കല്ലും എറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കെജ്രിവാളിന് പരിക്കില്ല. കെജ്രിവാള്‍ പ്രസംഗിക്കുന്നതിന് തൊട്ടടുത്താണ് മുട്ടകളും കല്ലും വീണത്. ഏറ് കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. ഭീതി കൊണ്ടാണ് ആളുകള്‍ എറിയുന്നത് എന്ന് പറഞ്ഞ കെജ്രിവാള്‍ പ്രസംഗം തുടര്‍ന്ന്. അവരെ വിട്ടുകളഞ്ഞേക്കൂ എന്നും എ എ പി ചീഫ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയായ കെജ്രിവാളിന് നേരെ ആക്രമണമുണ്ടാകുന്നത് ഇത് ആദ്യമായിട്ടില്ല. നേരത്തെ കെജ്രിവാളിന് നേര ചെരിപ്പേറ് നടന്നിരുന്നു. കെജ്രിവാളിന്റെ മുഖത്ത് മഷിയൊഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ രാഖി ബിര്‍ളയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ കെജ്രിവാളിന്റെ മുഖത്ത് അടിച്ചിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ഥിയായ പ്രകാശ് ജര്‍വാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയും കെജ്രിവാളിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ദിയോളിയില്‍ വെച്ചായിരുന്നു ഈ സംഭവം. ഫെബ്രുവരി ഏഴിനാണ് ദില്ലിയില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തവണത്തെ വോട്ടുകള്‍ ഇപ്രാവശ്യം ഒറ്റയ്ക്ക് ഭൂരിപക്ഷമാക്കി വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എ എ പി.












Click it and Unblock the Notifications