കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പേര് തുന്നിയ ആ കോട്ട് കളയല്ലേ, കെജ്രിവാളിനെ ജയിപ്പിച്ചത് ആ കോട്ടാണത്രേ

  • By Meera Balan
Google Oneindia Malayalam News

ആപ്പ് തരംഗത്തില്‍ ദില്ലി മുങ്ങി നില്‍ക്കുന്നു. ഒരു ദിവസം കൊണ്ട് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാള്‍ എന്ന നേതാവും നേടിയെടുത്തതല്ല ഈ വിജയം. ദില്ലിയിലെ സാധാരണക്കാരന്റെ മനസറിഞ്ഞ് നടത്തിയ പ്രചാരണം തന്നെയാണ് ആപ്പിന്റെ ശക്തമായ തിരിച്ച് വരവിന് ഇടയാക്കിയത്.

മോദിയുടെ പുത്തന്‍ തന്ത്രങ്ങള്‍ വിജയിക്കാതിരുന്ന ദില്ലിയിലെ ഓരോ മണ്‌ലത്തിലും വിജയിച്ചത് കെജ്രിവാളിന്റെയും സംഘത്തിന്റെയും അടവുകള്‍ തന്നെയായിരുന്നു.

ഭരണത്തിലേറിയ ശേഷം രാജി വച്ച് പുറത്ത് പോയ ഒരു നേതാവ് കൃത്യം ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നത് അത്ര നിസാര കാര്യമല്ല. എങ്ങനെയാണ് ആംആദ്മിയുടെ വിജയത്തിന് പിന്നിലെ ചില ഘടകങ്ങളെക്കുറിച്ച് അറിയാം...

 തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയം ഉള്‍പ്പടെ കരുത്താര്‍ജ്ജിച്ച് നിയമസഭ തിരഞ്ഞെടിപ്പിലേയ്ക്ക് മടങ്ങി വരികയായിരുന്നു ആംആദ്മി പാര്‍ട്ടി. സ്ഥാനാര്‍്ത്ഥികളെ പ്രഖ്യാപിയ്ക്കുന്നത് മുതല്‍ പ്രചാരണത്തിലേയ്ക്ക് ഇറങ്ങുന്നത് വരെ മറ്റുള്ളവരെക്കാള്‍ ഒരു പടി മുന്നിലായിരുന്നു ആപ്പ്.

കെജ്രിവാള്‍ മാപ്പ് പറയുന്നു

കെജ്രിവാള്‍ മാപ്പ് പറയുന്നു

49 ദിവസത്തെ ഭരണത്തിന് ശേഷം രാജി വച്ച തന്റെ നടപടിയില്‍ കെജ്രിവാള്‍ ജനങ്ങളോട് മാപ്പ് പറഞ്ഞു. മറ്റുള്ളവര്‍ നേതാക്കളാകാന്‍ ശ്രമിച്ചപ്പോള്‍ കെജ്രിവാള്‍ എപ്പോഴും ഒരു സാധാരണക്കാരന്റെ മനസും പ്രവൃത്തിയും കാത്ത് സൂക്ഷിച്ചു.

മോദിയുടെ കോട്ട് രക്ഷിച്ചു

മോദിയുടെ കോട്ട് രക്ഷിച്ചു

പേര് തുന്നിയ സ്യൂട്ട് ധരിച്ച മോദി കെജ്രിവാളിനും സംഘത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്ലൊരു ആയുധമായി മാറി

മുസ്ലിങ്ങളുടെ പിന്തുണ

മുസ്ലിങ്ങളുടെ പിന്തുണ

ദില്ലിയിലെ മുസ്ലിങ്ങളുടെ ഒന്നാകെയുള്ള പിന്തുണ എഎപിയ്ക്ക് ലഭിച്ചു

തോറ്റ് തോറ്റ് കോണ്‍ഗ്രസ്

തോറ്റ് തോറ്റ് കോണ്‍ഗ്രസ്

ഇന്ദ്രപ്രസ്ഥത്തില്‍ ഒരിയ്ക്കല്‍ കാലിടറിയ കോണ്‍ഗ്രസിന് പിന്നീടൊരിയ്ക്കലും പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. പ്രചാരണ രംഗത്തും എഎപിയ്‌ക്കൊപ്പം എത്താന്‍ കോണ്‍ഗ്രസിനായില്ല

ബേദി തുണച്ചില്ല

ബേദി തുണച്ചില്ല

ഏറെ പ്രതീക്ഷയോടെയാണ് കിരണ്‍ ബേദിയെ മോദി പാളയത്തില്‍ എത്തിച്ചതെങ്കിലും വിജയിക്കാനായില്ല

ധ്രുവീകരണം ഇല്ല

ധ്രുവീകരണം ഇല്ല

ഹിന്ദു-മുസ്ലീം ധ്രുവീകരണം ദില്ലി തിരഞ്ഞെടുപ്പില്‍ ഒരു ഘടകമേ അല്ലായിരുന്നു. ധ്രുവീകരണം ഒഴിവാക്കാന്‍ ആപ്പിന് സാധിച്ചു

English summary
The Aam Aadmi Party is all set to form the government in Delhi with the party surging ahead as counting of votes progressed.Here are 10 factors which lead to an AAP wave in the capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X