കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മമത ബാനര്‍ജിയുടെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക്

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഹ്വാനം. എഎപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ദെരക് ഒബ്രിയന്‍ വീഡിയോ പുറത്തിറക്കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയ ശേഷമാണ് എഎപി വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Ar

വിദ്യാഭ്യാസം, വൈദ്യുതി വിതരണം, ആരോഗ്യ മേഖല എന്നിവയിലെല്ലാം എഎപി സര്‍ക്കാര്‍ വിജയമാണ്. ആം ആദ്മി പാര്‍ട്ടിക്ക് മികച്ച വിജയം നേടാന്‍ സാധിക്കട്ടെ എന്നും ദെരക് ഒബ്രിയന്‍ ആശംസിച്ചു. ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് അരവിന്ദ് കെജ്രിവാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. വനിതകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യ യാത്ര, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, കുടിവെള്ള ബില്ല് കുറച്ചു തുടങ്ങിയവയെല്ലാം ആം ആദ്മി പാര്‍ട്ടിയെ ജനപ്രിയമാക്കുന്ന പ്രഖ്യാപനങ്ങളാണ്.

2015ലെ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. മുഴുവന്‍ സീറ്റും നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ പാര്‍ട്ടി ഇറങ്ങുന്നത്. കോണ്‍ഗ്രസും ബിജെപിയുമാണ് എതിര്‍പക്ഷത്ത്. ബിജെപി പ്രധാനമായും സിഎഎ വിഷയമാണ് ഉന്നയിക്കുന്നത്. ബിജെപി നേതാക്കളുടെ പല പ്രസ്താവനകളും വര്‍ഗീയ വിദ്വേഷത്തിന് ഇടയാക്കിയെന്ന് കണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരെയാണ് ബിജെപി പ്രചാരണത്തിന് ഇറക്കിയിരിക്കുന്നത്.

ജെഡിയുവില്‍ പൊട്ടിത്തെറി; പ്രശാന്ത് കിഷോറിനെ പുറത്താക്കി, പവന്‍ വര്‍മയും ഔട്ട്, സിഎഎ പ്രതിഷേധംജെഡിയുവില്‍ പൊട്ടിത്തെറി; പ്രശാന്ത് കിഷോറിനെ പുറത്താക്കി, പവന്‍ വര്‍മയും ഔട്ട്, സിഎഎ പ്രതിഷേധം

അതേസമയം, കെജ്രിവാള്‍ സര്‍ക്കാരിന് പല പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പ്രായോഗിക തലത്തില്‍ എഎപി സര്‍ക്കാര്‍ പരാജയമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രമുഖ നേതാക്കള്‍ പ്രചാരണത്തിന് ഇറങ്ങാത്തതും ചര്‍ച്ചയായിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് ദില്ലിയില് വോട്ടടുപ്പ്. ഫെബ്രുവരി 11ന് ഫലം പ്രഖ്യാപിക്കും.

English summary
Delhi Elections: Trinamool Congress backs AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X