കെജ്രിവാളിന്റെ എതിരാളി ചില്ലറക്കാരിയല്ല... ആരാണ് നുപര്‍ ശര്‍മ
ദില്ലി: ദില്ലിയില്‍ വീണ്ടും ഒരു നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുഖ്യ ശ്രദ്ധ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയിലും ആണ്. കെജ്രിവാളിനെതിരെ കിരണ്‍ ബേദി തന്നെ മത്സരിക്കും എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍.
എന്നാല്‍ കിരണ്‍ ബേദിയല്ല കെജ്രിവാളിന്റെ എതിരാളി. അത് 30 കാരിയായ ഒരു സുന്ദരിയാണ്. നുപുര്‍ ശര്‍മ.
കോളേജ് രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഈ പെണ്‍കുട്ടി നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ദില്ലിയിലേത്. അവിടെയാണെങ്കില്‍ മത്സരിക്കേണ്ടത് ദില്ലിയെ ഞെട്ടിച്ച രാഷ്ട്രീയ നേതാവിനോടും...

കെജ്രിവാളിന്റെ എതിരാളി
ദില്ലിയില്‍ കെജ്രിവാളിനെതിരെ ബിജെപി രംഗത്തിറക്കിയ ചാവേര്‍ ആണ് നുപര്‍ ശര്‍മ.

പഠിച്ചതെവിടെ
ദില്ലി യൂണിവേഴ്സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സിലും പഠിച്ച കക്ഷിയാണ് നുപുര്‍ ശര്‍മ

തിരഞ്ഞെടുപ്പ്
ഇതിന് മുമ്പ് ഒരു തിരഞ്ഞെടുപ്പിനെ മാത്രമാണ് നുപര്‍ ശര്‍മ നേരിട്ടിട്ടുള്ളൂ. അത് ദില്ലി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴായിരുന്നു. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റ് ആയിരുന്നു.

ബിജെപിയില്‍
യുവമോര്‍ച്ചയുടെ മീഡിയ വിഭാഗത്തിന്റെ ചുമതലയേറ്റെടുത്തുകൊണ്ടാണ് നുപുര്‍ ശര്‍മ ബിജെപിയുടെ മുഖ്യധാരയിലേക്ക് വരുന്നത്.

ജോലി എന്താ?
അഭിഭാഷകയാണ് നുപുര്‍ ശര്‍മ. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നാണ് എല്‍എല്‍എം പൂര്‍ത്തിയാക്കിയത്.

ബിജെപി എക്‌സിക്യൂട്ടീവില്‍
ദില്ലി ബിജെപിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് നുപര്‍ ശര്‍മ ഇപ്പോള്‍

ഇന്‍സ്പിരേഷണല്‍ വുമണ്‍
2009 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ ഇന്‍സ്പിരേഷണല്‍ വിമണ്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 10 പേരില്‍ ഒരാളായിരുന്നു നുപര്‍.

പേടിയുണ്ടോ...
കെജ്രിവാളിനെതിരെ മത്സരിക്കാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് നുപര്‍ ശര്‍മയുടെ മറുപടി. തനിക്ക് ഏഴ് വര്‍ഷത്തെ രാഷ്ട്രീയ പരിചയമുണ്ട്, കെജ്രിവാളിന് അത്രക്ക് പരിചയുണ്ടോ രാഷ്ട്രീയത്തില്‍ എന്നാണ് മറുചോദ്യം.

മാധ്യമങ്ങളില്‍ സജീവം
മാധ്യമ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ് നുപുര്‍ ശര്‍മ. അതുകൊണ്ട് തന്നെ വലിയ പരിചയപ്പെടുത്തലുകള്‍ ഒന്നും വേണ്ടതില്ല.












Click it and Unblock the Notifications