കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവരുടെ മുൻഗാമികളാണ് ഇന്ത്യയെ വിഭജിച്ചത്' സിഎഎ പ്രതിഷേധക്കാർക്കെതിരെ യോഗി

Google Oneindia Malayalam News

ദില്ലി: പൌരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധക്കാർക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധക്കാരുടെ മുൻതലമുറക്കാരാണ് 1947ലെ ഇന്ത്യ- പാക് വിഭജനത്തിന് പിന്നിലെന്നാണ് യുപി മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ദില്ലിയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം പൌരത്വ നിയമ ഭേദഗതി കാരണമല്ലെന്നും ഈ ശക്തികൾക്ക് വേണ്ടത് ഇന്ത്യ ആഗോള ശക്തിയായി മാറുന്നത് തടയുകയാണെന്നും യോഗി ആരോപിക്കുന്നു. ദില്ലിയിലെ കരവാൽ നഗർ ചൌക്കിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരുടെ മുൻഗാമികളാണ് ഇന്ത്യയെ വിഭജിച്ചത്. അവർക്ക് വേണ്ടത് ഇന്ത്യ ആഗോളശക്തിയാവുന്നത് തടയുകയാണെന്നും ആദിത്യനാഥിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏത് നമ്പറുമിടാം.... ദൈര്‍ഘ്യമേറിയ കേന്ദ്ര ബജറ്റിനെ ട്രോളി ചിദംബരം!!ഒന്നിനും പൂജ്യത്തിനുമിടയില്‍ ഏത് നമ്പറുമിടാം.... ദൈര്‍ഘ്യമേറിയ കേന്ദ്ര ബജറ്റിനെ ട്രോളി ചിദംബരം!!

കല്ലെറിയുന്നവർക്ക് പൊതുമുതലുകൾ നശിപ്പിക്കുന്നതിന് പാകിസ്താനിൽ നിന്ന് പണം ലഭിക്കുന്നുവെന്ന ആരോപണവും യോഗി ആദിത്യ നാഥ് ഉന്നയിച്ചിരുന്നു. കെജ്രിവാളിന്റെ പാർട്ടിയും കോൺഗ്രസും അതിനെ പിന്തുണയ്ക്കുകയാണെന്നും യോഗി ആരോപിച്ചിരുന്നു. എന്നാൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ എല്ലാം അവസാനിച്ചുവെന്നും കെജ്രിവാൾ പറയുന്നു. പാക് ഭീകരരെ നരകത്തിലേക്കയക്കണം. കോൺഗ്രസും ആപ്പും അവരെ ബിരിയാണി തീറ്റിക്കുകയാണ്. ഞങ്ങൾ ബുള്ളറ്റുകളാണ് നൽകുകയെന്നും യോഗി മറ്റൊരു റാലിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

yogi-1

കെജ്രിവാളിന് മെട്രോയോ ശുദ്ധജലമോ, റോഡോ വൈദ്യുതിയോ വേണ്ട. നിങ്ങൾ തീരുമാനിക്കൂ നിങ്ങൾക്ക് മെട്രോ വേണോ റോഡ് വേണോ അതോ ഷഹീൻബാഗ് വേണോ എന്ന്. കെജ്രിവാൾ ശ്രദ്ധ ചെലുത്തുന്നത് വികസനത്തിലല്ല, പ്രതിഷേധക്കാർക്ക് ബിരിയാണി വാങ്ങി നൽകുന്നതിലാണെന്നും യോഗി ആരോപിക്കുന്നു.

English summary
Delhi Elections: Yogi Adityanath Slams Citizenship Law Protesters, Says "Their Ancestors Divided India"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X